കേരള കാത്തലിക്ക് ബിഷപ് കൗണ്‍സിലിന്റെ 2009-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍, കഥ തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ മാനിച്ചു ജോസഫ് പനയ്ക്കലിനാണ് സാഹിത്യ അവാര്‍ഡ്, മാര്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡിന് റവ.ഡോ. മത്യാസ് മുണ്ടാടന്‍ തെരഞ്ഞെടുക്കപ്പെട്ടു. മാധ്യമ അവാര്‍ഡ് ആന്റോ അക്കരയ്ക്കാണ്. യുവപ്രതിഭ അവാര്‍ഡിന് ലോക പഞ്ചഗുസ്തി ചാംപ്യനായ ജോബി മാത്യു അര്‍ഹനായി. ഫാ. ജേക്കബ് ഏറണാട്ട്, എല്‍. കിഴക്കേടം, ഡോ. ഡെയ്സി കണ്ടത്തില്‍ എന്നിവരെ ഗുരുപൂജാ പുരസ്ക്കാരത്തിനും തെരഞ്ഞെടുത്തു. കെസിബിസി മാധ്യമകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത്, റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, ഫാ. ചെറിയാന്‍ കുനിയന്തോടത്ത്, റവ.ഡോ.പോള്‍ തേലക്കാട്ട്, റവ.ഡോ.ജേക്കബ് നാലുപറയില്‍, ഷെവ.ഡോ.പ്രീമൂസ് പെരിഞ്ചേരി, ഡോ.ജോര്‍ജ് ഇരുമ്പയം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. 31ന് ഞായറാഴ്ച വൈകുന്നേരം 5.30ന് പിഒസി ഓഡിറ്റോറിയത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.