എയ്ഡഡ് സ്കൂളുകളില്‍ 2006-07 മുതല്‍ നിയമിച്ച അധ്യാപകരെ ഉപാധികൂടാതെ അംഗീകരിച്ചാല്‍ ഭാവിയില്‍ നടത്തുന്ന നിയമനങ്ങളില്‍ 1:1 എന്ന അനുപാതക്രമം പാലിക്കാമെന്ന നിലപാട് മാനേജ്മെന്റുകള്‍ കൈക്കൊണ്ടിട്ടില്ലെന്ന് എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വൈസ് ചെയര്‍മാന്‍ സി.സി സാജന്‍ അറിയിച്ചു.നിയമനപ്രതിസന്ധി സംബന്ധിച്ചു ചില പത്രങ്ങളില്‍ ഉത്തരവുപ്രകാരമുള്ള അഞ്ചാം നിബന്ധന ഉപാധികൂടാതെ അംഗീകരിച്ചാല്‍ ആറാം നിബന്ധനയായി പറയുന്ന 1:1 എന്ന അനുപാതക്രമം പാലിക്കാമെന്നതാണ് മാനേജര്‍മാരുടെ നിലപാടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു ശരിയല്ലെന്നും ഉത്തരവിലെ രണ്ടു നിബന്ധനകളും മാനേജ്മെന്റുകള്‍ക്കു സ്വീകാര്യമല്ലെന്നും ഇതു പിന്‍വലിക്കണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.വിദ്യാഭ്യാസ ചട്ടപ്രകാരം അര്‍ഹമായ തസ്തികകളില്‍ മാത്രമാണ് മാനേജര്‍മാര്‍ നിയമനം നടത്തിയിട്ടുള്ളത്. ഇതംഗീകരിക്കാന്‍ ഉപാധികള്‍ വച്ച സര്‍ക്കാരാണ് യഥാര്‍ഥത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. കെഇആറിന് വിരുദ്ധമായി ഇത്തരത്തില്‍ ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ മാനേജ്മെന്റുകള്‍ ഒറ്റക്കെട്ടായി നീങ്ങാനും തീരുമാനമെടുത്തു.