സംസ്ഥാനത്ത് പുതിയതായി ബാര്‍ ലൈസന്‍സും കൂടുതല്‍ വിദേശമദ്യ ചില്ലറ വില്‍പന ശാലകളും ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മധ്യമേഖല കമ്മിറ്റിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവില്‍ കേരളം മദ്യോപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പുതിയ മദ്യഷാപ്പുകള്‍ ആരംഭിക്കുന്നത് കേരളത്തെ മദ്യാലയമാക്കി മാറ്റുമെന്ന് സമിതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ 17-ന് മേനക ജംഗ്ഷനില്‍ ഉപവാസ ധര്‍ണ നടത്തുവാനും മാര്‍ച്ച് 13-ന് ആശിര്‍ഭവനില്‍ മദ്യവിരുദ്ധ സംവാദം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എറണാകുളം - അങ്കമാലി, വരാപ്പുഴ അതിരൂപതകളിലെയും, കോതമംഗലം രൂപതയിലെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. മദ്യമേഖലാ പ്രസിഡന്റ് ജോബ് തോട്ടുകടവില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ജെയിംസ് കോറച്ചേല്‍, അഡ്വ.ചാര്‍ളി പോള്‍, എം.ഡി റാഫേല്‍, കെ.വി ക്ലീറ്റസ്, സിസ്റ്റര്‍ ആന്‍, സിസ്റ്റര്‍ പ്ലാസിഡ, റോസിലിന്‍ തോമസ്, സി.ജോണ്‍കുട്ടി, ഐ.സി ആന്റണി, ആന്റണി കളരിക്കല്‍, സി.എക്സ് ബോണി, കെ.വി ഫ്രാന്‍സിസ്, എം.സി ജോര്‍ജ്, സിസ്റ്റര്‍ ലിസി, ബേബി ആന്റണി, എന്‍.ജെ മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.