ഹൈസ്കൂള്‍ - കോളേജ്തല വിദ്യാര്‍ഥികളില്‍ മൂല്യബോധവും ആത്മീയചിന്തകളും വളര്‍ത്താനുതകുന്ന ദൃശ്യ - ശ്രാവ്യ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കടുകുമണി ജെംസ്പാര്‍ക്കുമായി സീറോ മലബാര്‍ സഭയുടെ സെന്റ് തോമസ് മിഷനറി സൊസൈറ്റി രംഗത്ത്. എംഎസ്ടി സഭയുടെ ആനിമേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗമായ ഇംപാക്ടിന്റെ പുതിയ കാല്‍വയ്പാണ് കടുകുമണി ജെംസ്പാര്‍ക്ക്. വിശ്വാസപരിശീലനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, മാധ്യമപരിശീലനം, ജീവിത വെല്ലുവിളികള്‍, ചിട്ടയായ സാമൂഹ്യജീവിതം, ജീവിതവിജയം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയിട്ടുളള പരിപാടിയാണിത്. വൈദികരും അല്‍മായരുമാണ് പാര്‍ക്കിന് നേതൃത്വം നല്‍കുക. മൂന്നുദിവസം നീളുന്ന പ്രോഗ്രാം സ്കൂളുകളിലും കോളേജുകളിലും, ഇടവകകളിലും ക്രമീകരിക്കും. വിവരങ്ങള്‍ക്ക് 9961932592 എന്ന നമ്പരിലോ ഫാ .ആന്റോ തട്ടില്‍ എംഎസ്ടി, കടുകുമണി എഡിറ്റര്‍, ഇംപാക്ട്, വികെസി പി.ഒ, തേവയ്ക്കല്‍, കൊച്ചി - 23 എന്ന വിലാസത്തിലോ ബന്ധ പ്പെടണം.