സമ്പത്തിന്റെ ബന്ധനങ്ങളില്‍ നിന്നും മോചിതനാകാതെ യേശുവിന്റെ ശിഷ്യത്വത്തിലേക്കു ഉയരാനാവില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. വൈ.എം.സി.എ വാര്‍ഷിക സുവിശേഷ കണ്‍വന്‍ഷന്‍ വൈ.എം.സി എ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്കേവൂസ് എല്ലാം ഉപേക്ഷിച്ചു അവനു യേശുവിനെ പിന്‍ചൊല്ലാനായി. എന്നാല്‍ ധനികനായ യുവാവിനു അതിനു സാധിച്ചില്ല. അവന്‍ അകന്നു പോയി. യേശുശിഷ്യര്‍ക്കെല്ലാം സുവിശേഷം പ്രസംഗിക്കുവാനുള്ള ബാധ്യത ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ ഞാന്‍ യാത്രചെയ്ത ഒരു ഓട്ടോയുടെ ഡ്രൈവര്‍ ബിഷപ്പു ഹൗസുവരെ അച്ചനോടു വചനം പറഞ്ഞു. ദൈവസ്തുതികള്‍ പാടി. ആര്‍ച്ച ബിഷപ്പ് പറഞ്ഞു സഭയുടെ പേരില്‍ ശക്തമാകുന്ന നിക്ഷിപ്ത താത്പര്യങ്ങള്‍ ഇല്ലാതായാലെ സഭകളുടെ ഐക്യം സാധ്യമാകു. നിക്ഷിപ്ത താത്പര്യങ്ങളില്‍ നിന്നും ക്രിസ്തുവിന്റെ ശിഷ്യത്വത്തിലേക്കു വളരണം. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വൈ.എം.സി.എ പ്രസിഡന്റ് കെ.വി.തോമസ് ആധ്യക്ഷ്യം വഹിച്ചു. ലോക് അദാലത്ത് ചെയര്‍മാന്‍ ഡെന്നിസണ്‍ പ്രസംഗിച്ചു.