ദൈവവിശ്വാസി തന്റെ വിശ്വാസത്തെ ജീവനേക്കാള്‍ ശ്രേഷ്ഠമായി കാണണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. മാതൃജ്യോതിസ്-പിതൃവേദി എന്നിവയുടെ പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. പാശ്ചാത്യ സംസ്കാരത്തിലെ അധമകാര്യങ്ങള്‍ ഒന്നിച്ച് കുടുംബങ്ങളിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുടുംബത്തെ വലിയ പ്രേഷിത വേദിയായി കാണണമെന്നും പ്രവര്‍ത്തകര്‍ ജാഗ്രതയുള്ളവരും തീക്ഷ്ണതകൊണ്ട് നിറഞ്ഞവരുമായിരിക്കണമെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. പാറേല്‍ അമലാ തിയോളജിക്കല്‍ കേന്ദ്രത്തിന്റെ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ. സിറിയക് കോട്ടയില്‍ സ്വാഗതവും മാതൃജ്യോതിസ് സെക്രട്ടറി സാറാമ്മ ജോസഫ് നന്ദിയും പറഞ്ഞു. മാതൃജ്യോതിസ്-പിതൃവേദി പ്രസിഡന്റുമാരായ മറിയാമ്മ ജോണ്‍, ജോസ് കൈലാത്ത് എന്നിവര്‍ പ്രവര്‍ത്തനവര്‍ഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. പി.സി ജോസഫ് പാത്രപാങ്കല്‍, ഷീലാ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.