സാമൂഹ്യസേവനത്തിനായി പ്രവര്‍ത്തിക്കുന്നവരാകുവാന്‍ യുവാക്കള്‍ക്ക് കഴിയണമെന്ന് എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. പുതിയകാവ് സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയില്‍ നടന്ന കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതാ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്തസംഘടനയാവുകയല്ല സാമൂഹ്യസേവനത്തിന് ഇടപ്പെടുന്നവരായി മാറാന്‍ കെസിവൈഎമ്മിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യപരമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് യുവജനങ്ങള്‍ സജീവമാകുന്നതെന്നും പുതിയ പദ്ധതികളിലൂടെ സഭയ്ക്കും സമൂഹത്തിനും വളര്‍ച്ച നല്‍കുവാന്‍ കെസിവൈഎമ്മിന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ് ഷിജോ മാത്യു കരുമത്തി അധ്യക്ഷത വഹിച്ചു. കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. തോമസ് മങ്ങാട്ട്, കെസിവൈഎം അതിരൂപതാ സെക്രട്ടറി അഗസ്റ്റിന്‍ കല്ലൂക്കാരന്‍, കെസിവൈഎം അതിരൂപതാ വൈസ് പ്രസിഡന്റ് സജി വടശേരി, സ്പര്‍ശ് ഡയറക്ടര്‍ ഫാ. ജെറി ഞാളിയത്ത്, കെ.സി.വൈ.എം തൃപ്പൂണിത്തുറ ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് ഡി. പ്ലാക്കല്‍, കെസിവൈഎം മുന്‍ ഭാരവാഹികളായ റെജി മാത്യു, അഡ്വ. ബിനു ജോണ്‍, കെസിവൈഎം ഭാരവാഹികളായ തങ്കച്ചന്‍ പേരേപ്പറമ്പില്‍, ഫൊറോന പ്രസിഡന്റ് ജിനു വിന്‍സന്റ്, ജാക്സണ്‍ ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് അപ്പോസ്റ്റലേറ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു.