Monday, March 1, 2010

സുപ്രീം കോടതി വിധി അഭിനന്ദനീയം: അല്‍മായ കമ്മീഷന്‍

ആത്മീയ ഉണര്‍വും ആയിരങ്ങള്‍ക്ക്‌ ആതുര ശുശ്രൂഷയും നിസ്വാര്‍ഥ സേവനവും പങ്കുവയ്ക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അവഹേളിക്കുന്നവര്‍ക്കെതിരേയുള്ള മുന്നറിയിപ്പാണ്‌ സുപ്രീം കോടതി വിധിയെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍. ആരോരുമില്ലാത്തവരെയും രോഗബാധിതരേയും മാനസിക രോഗികളെയും മരണാസന്നരേയും കുഞ്ഞുങ്ങളെയും സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ക്രൈസ്തവ ശുശ്രൂഷാ സ്ഥാപനങ്ങളുടെ നിസ്വാര്‍ഥ സേവനങ്ങള്‍ വളരെ സുതാര്യവും ഗുണഭോക്താക്കള്‍ നാനാജാതി മതസ്ഥരുമാണ്‌. മതവും, ജാതിയും, രാഷ്ട്രീയവും നോക്കാതെ മനുഷ്യന്‍ എന്ന ഒറ്റ കാഴ്ചപ്പാടി ല്‍ സഭയിലെ വൈദികരും, സന്യാ സിനികളും, അല്‍മായരും നടത്തു ന്ന ഇത്തരം മഹത്‌ സേവനങ്ങളെ ആക്ഷേപിക്കുന്നത്‌ അപലപനീയമാണ്‌. സഭയുടെ മഹത്തായ സേവനങ്ങള്‍ക്ക്‌ ശക്തി പകരുകയാണ്‌ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരും ഉദ്യോഗസ്ഥ മേധാവികളും ചെയ്യേണ്ടത്‌. നീതി ന്യായ സംവിധാനങ്ങളെപ്പോലും തെറ്റിദ്ധരിപ്പിച്ചു ചില തല്‍പരകക്ഷികള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരെ നടത്തുന്ന നിഗൂഢ നീക്കങ്ങളെ വളരെ ഗൗരവത്തോടെ പൊതു സമൂഹം കാണണമെന്നു വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.