മാധ്യമങ്ങളുടെ വികലമായ പ്രയോഗങ്ങളില്‍ സനാതന മൂല്യങ്ങളും വിശ്വാസവും ക്ഷയിക്കുകയാണെന്നും ഇവ സംരക്ഷിക്കാന്‍ വചനാനുഭവത്തില്‍ ജീവിക്കണമെന്നും വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍. വരാപ്പുഴ അതിരൂപതാ ബൈബിള്‍ അപ്പോസ്തലേറ്റിണ്റ്റെ കീഴില്‍ ആരംഭിക്കുന്ന ബൈബിള്‍ ഭവനങ്ങളുടെ അതിരൂപതാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വചനത്തെ കൂടുതല്‍ അറിയുന്നതിനും വചനാനുഭവത്തില്‍ ജീവിക്കുന്നതിനും വിശ്വാസികള്‍ തയാറാകണം. മനുഷ്യന്‍ വചനത്തിനായി ദാഹിക്കുന്നുണ്ട്. അത് ശരിയായ വിധത്തില്‍ പകര്‍ന്നു കൊടുക്കുവാന്‍ ഇടവകകള്‍ തോറും പ്രവര്‍ത്തനമാരംഭിക്കുന്ന ബൈബിള്‍ ഭവനങ്ങള്‍ക്ക് സാധ്യമാകും. മറ്റുള്ളവര്‍ക്ക് ക്രിസ്തുവിണ്റ്റെ ജീവിതസാക്ഷ്യമേകി മുന്നേറണം. ജീവിതം വചനാധിഷ്ഠിതമാകുമ്പോഴാണ് യഥാര്‍ഥ ക്രൈസ്തവ ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുന്നതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. എറണാകുളം സെണ്റ്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ.ഡോ.സ്റ്റാന്‍ലി മാതിരപ്പിള്ളി അധ്യക്ഷനായിരുന്നു. മോണ്‍.ഡോ.ജോസഫ് എട്ടുരുത്തില്‍, സിസ്റ്റര്‍ ക്രിസ്റ്റബെല്‍, ഫാ.ജൂഡിസ് പനയ്ക്കല്‍, എസ്‌ഐ ഫ്രാന്‍സിസ് പെരേര, പ്രഫ.ഷാജി ജോസഫ്, ജോസ് ക്ളമണ്റ്റ്, ആണ്റ്റണി കൂട്ടുങ്കല്‍, സിസ്റ്റര്‍ കാരിത്താസ് എന്നിവര്‍ പ്രസംഗിച്ചു.