ലോകത്തിണ്റ്റെ വിവിധ ഭാഗങ്ങളിലുള്ള സീറോ മലബാര്‍ സഭാ വിശ്വാസി സമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ കോര്‍ത്തിണക്കി ആഗോളതലത്തില്‍ അത്മായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് അത്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു. ബാംഗളൂറ്‍ ഹാംഗ് സാന്ദ്ര ഹോളി ഫാമിലി ദൈവാലയാങ്കണത്തില്‍ സീറോ മലബാര്‍ സഭാ വിശ്വാസി സമൂഹം നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അഡ്വ. സെബാസ്റ്റ്യന്‍. എല്ലാ രാജ്യങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ അത്മായ സമൂഹത്തെ വിശ്വാസത്തിലും പൈതൃകത്തിലും പ്രവര്‍ത്തന മേഖലകളിലും ശക്തിപ്പെടുത്തുക, സഭയുടെ വിവിധ തലങ്ങളില്‍ അത്മായ പങ്കാളിത്തം സജീവമാക്കുക, സഭ നേരിടുന്ന വെല്ലുവിളികളില്‍ അത്മായ പ്രതികരണത്തിനായുള്ള പൊതുവേദി ഒരുക്കുക, അത്മായസമൂഹത്തിണ്റ്റെ അറിവും പ്രവര്‍ത്തി പരിചയവും വൈദഗ്ധ്യവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുവാനുള്ള അവസരങ്ങളൊരുക്കുക, കുടുംബങ്ങളിലും പ്രവര്‍ത്തന മേഖലകളിലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക, സഭയുടെ പഠനങ്ങള്‍, മാര്‍ഗ രേഖകള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ച് വിശ്വാസി സമൂഹത്തിന് കൂടുതല്‍ അറിയുവാനുള്ള അവസരമണ്ടാക്കുക, വിശ്വ സാഹോദര്യവും പരസ്പര സഹകരണവും വളര്‍ത്തിയെടുക്കുക എന്നിവയുടെ സാക്ഷാത്കാരത്തിനായി സഭയിലെ അത്മായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫാ. സെബാസ്റ്റ്യന്‍ പയ്യപ്പള്ളി ആശംസകള്‍ നേര്‍ന്നു. കെ.പി ചാക്കപ്പന്‍, ചീഫ് ട്രസ്റ്റി ബിജു ജോര്‍ജ്, ട്രസ്റ്റിമാരായ എം.ടി വര്‍ഗീസ്, സിബി മാത്യു, ബാബു ജോസഫ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.