ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചനാല്‍ സ്ഥാപിതമായ ചുണങ്ങംവേലി അഗതികളുടെ സഹോദരിമാരുടെ സെണ്റ്റ് മേരീസ് പ്രോവിന്‍സിണ്റ്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ കാരുണ്യസംഗമത്തില്‍ സെണ്റ്റ് മേരീസിണ്റ്റെ ശാഖാഭവനങ്ങളോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളില്‍ നിന്ന് വൃദ്ധരും വികലാംഗരായ കുട്ടികളുമടക്കം 700-ഓളം പേര്‍ പങ്കെടുത്തു. കാരുണ്യസംഗമം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്തു. ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട വൃദ്ധര്‍, ശാരീരിക, മാനസിക വൈകല്യമുള്ള കുട്ടികള്‍, സമൂഹത്തിണ്റ്റെ മുഖ്യധാരയില്‍ നിന്നും അകറ്റപ്പെട്ടവര്‍, ജയിലറകളില്‍ കഴിയുന്നവര്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കായി അഗതികളുടെ സഹോദരിമാര്‍ ചെയ്യുന്ന നിസ്തുലമായ സേവനം മഹത്തരമാണെന്ന് ബിഷപ് പറഞ്ഞു. എ.എം. യൂസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രൊവിന്‍ഷ്യല്‍ മദര്‍ റെയ്സി സ്വാഗതം ആശംസിച്ചു. എറണാകുളം-അങ്കമാലി അതിരൂപത പ്രൊക്കുറേറ്ററും ചുണങ്ങംവേലി അഗതി മന്ദിരത്തിണ്റ്റെ ഡയറക്ടറുമായ ഫാ. മാത്യു മണവാളന്‍, എംസിബിഎസ് സുപ്പീരിയര്‍ ജനറല്‍ ഫാ. ജോര്‍ജ് കിഴക്കേമുറി, കെ.കെ. മാത്യൂസ്, ജി. വിശ്വനാഥന്‍, ഡോ. പ്രകാശ് ചന്ദ്രന്‍, അല്‍ജിയസ് കാലിസ്, മദര്‍ പ്രീതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രായത്തിണ്റ്റെയും രോഗത്തിണ്റ്റെയും അവശതകളും മറന്ന് വൃദ്ധരും മനസിണ്റ്റെയും ശരീരത്തിണ്റ്റെയും വൈകല്യങ്ങള്‍ മറന്ന് കുട്ടികളും നടത്തിയ കലാവിരുന്ന് ശ്രദ്ധേയമായി. നാളെ ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങള്‍ സമാപനമാകും.