Friday, April 23, 2010

മദ്യം അധ്വാനശേഷിയേയും സംസ്കാരത്തെയും തകര്‍ക്കുന്നു: ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

കേരളത്തിണ്റ്റെ സാംസ്കാരിക പൈതൃകത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിണ്റ്റെ മദ്യനയത്തെ സര്‍വശക്തിയും ഉപയോഗിച്ച്‌ ചെറുത്തു തോല്‍പിക്കണമെന്ന്‌ മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌. മദ്യവ്യാപനത്തിലൂടെ തകര്‍ത്തുകളയുന്ന അധ്വാന ശക്തിയും ധാര്‍മികതയും ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ സംസ്ഥാന സമിതിയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ മുന്നണിയുടെ മേഖലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ വടക്കന്‍ ജില്ലകളില്‍ ഇയ്യച്ചേരി കുഞ്ഞുകൃഷ്ണനെയും (കോഴിക്കോട്‌), മധ്യമേഖലയില്‍ സി.സി സാജനെയും (തൃശൂറ്‍) തെക്കന്‍ ജില്ലകളില്‍ ഫ്രാന്‍സിസ്‌ പെരുമന (ആലപ്പുഴ) യേയും ചുമത ലപ്പെടുത്തി. കേരളത്തില്‍ അനിശ്ചിതമായി നീളുന്ന മദ്യവിരുദ്ധ സമരങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിണ്റ്റെ നയത്തെ ശക്തമായി അപലപിക്കുകയും മദ്യനിരോധനാധികാരം പഞ്ചായത്ത്‌ സമിതികള്‍ക്ക്‌ തിരിച്ചു നല്‍കണം എന്ന പ്രമേയം പാസാക്കുകയും ചെയ്തു. റവ. എം.ടി തര്യന്‍, ഫാ. വര്‍ഗീസ്‌ മുഴുത്തേറ്റ്‌, പ്രഫ. ടി.ടി കുര്യാക്കോസ്‌, ഡോ. പി.സി സിറിയക്‌, ഐസക്‌ കാട്ടുവള്ളി, പ്രഫ. സെബാസ്റ്റ്യന്‍ ഐക്കര, ടി.ജി സാമുവല്‍, പ്രഫ. സി. മാമ്മച്ചന്‍, ജോസഫ്‌ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.