Friday, April 23, 2010

കഴിവുകള്‍ ലക്ഷ്യബോധത്തോടെ ഉപയോഗിച്ചാല്‍ ജീവിതവിജയം: എബ്രാഹാം മാര്‍ യൂലിയോസ്‌

കുട്ടികളുടെ കഴിവുകള്‍ ലക്ഷ്യബോധത്തോടെ ഉപയോഗിച്ചാല്‍ ജീവിതവിജയം നേടാനാകുമെന്ന്‌ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്‌. രൂപത സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി - സംഋദ്ധി ഐസിഡിപി പദ്ധതിയുടെ ഭാഗമായി വെങ്ങോല പരിശീലന സെണ്റ്ററില്‍ സംഘടിപ്പിച്ച ഉത്സവ്‌ 2010 അവധിക്കാല ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. ഭക്ഷ്യസുരക്ഷയും കൃഷിയുടെ പ്രാധാന്യവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പ്‌ നാളെ സമാപിക്കും. യോഗത്തില്‍ നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. സംഋദ്ധി എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ. ഗീവര്‍ഗീസ്‌ മേലേപ്പീടിക, ഫാ. ഷാജു വെട്ടിക്കാട്ടില്‍, ഫാ. സാബു മുളകുകൊടിയില്‍, ഫാ. ജോസഫ്‌ താഴത്തേല്‍, ബിന്‍സി ജോസഫ്‌, സിബി ജോളി എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഷോജി, ജോണ്‍സണ്‍ മാമലശേരി എന്നിവര്‍ ക്ളാസ്‌ നയിച്ചു.