Wednesday, April 28, 2010

സാന്ത്വന പരിചരണത്തിന്‌ ആത്മീയ വീക്ഷണം അനിവാര്യം: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി

ആത്മീയ വീക്ഷണത്തോടുകൂടിയ സാന്ത്വന പരിചരണത്തിനു മാത്രമേ യഥാര്‍ഥ ലക്ഷ്യം കൈവരിക്കാനാകൂവെന്ന്‌ ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. താമരശേരി രൂപത വിശുദ്ധ അല്‍ഫോന്‍സാ പാലിയേറ്റീവ്‌ കെയര്‍ ട്രെയിനേഴ്സ്‌ ട്രെയിനിംഗ്‌ പ്രോഗ്രാമിന്‌ ആശംസകള്‍ അര്‍പ്പിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. സാന്ത്വന പരിചരണം നൂറ്റാണ്ടുകളായി കത്തോലിക്കാസഭ തുടര്‍ന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിണ്റ്റെ ഭാഗമാണെന്നും ഇന്ന്‌ മാറുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി സാന്ത്വന പരിചരണ മേഖല പുതിയ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നത്‌ ശ്ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ പ്രോഗ്രാം ഏറ്റെടുത്തു നടത്തുന്ന ഏക രൂപതയായ താമരശേരിയുടെ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സഹനശീലവും ജീവിത മാതൃകയും പാലിയേറ്റീവ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മേരിക്കുന്ന്‌ പി.എം.ഒ.സിയില്‍ നടന്ന പ്രോഗ്രാമിന്‌ രൂപത ഡയറക്ടര്‍ ഫാ. ജോസഫ്‌ ക്രിസ്റ്റി പള്ളിയോടില്‍, കണ്‍വീനര്‍ ജേക്കബ്‌ പടലോടി എന്നിവര്‍ നേതൃത്വം നല്‍കി. ട്രെയിനിംഗ്‌ കോ-ഓര്‍ഡിനേറ്റര്‍ ജോസ്‌ പുളിമൂട്ടില്‍ ക്ളാസുകള്‍ നയിച്ചു.