Wednesday, April 21, 2010

വിദ്യാര്‍ഥികള്‍ മൂല്യബോധമുള്ളവരാകണം: ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

വിദ്യാര്‍ഥികള്‍ പഠനകാലത്ത്‌ മൂല്യങ്ങളെ സ്വാംശീകരിക്കുന്നവരും അതു പകര്‍ത്തുന്നവരും അതിലൂടെ സമൂഹത്തിലെ ഛിദ്രശക്തികളെ പരാജയപ്പെടുത്തേണ്ടവരുമാണെന്നു കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍. കെസിഎസ്‌എല്‍ ആഭിമുഖ്യത്തില്‍ വടവാതൂറ്‍ സെണ്റ്റ്‌ തോമസ്‌ അപ്പസ്തോലിക്‌ സെമിനാരിയില്‍ ആരംഭിച്ച പഞ്ചദിന സംസ്ഥാന ക്യാമ്പ്‌ വിന്നേഴ്സ്‌-2010 ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്റ്റ്‌ ഡോ.എഡ്വേര്‍ഡ്‌ എടേഴത്ത്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ പുലിശേരി, സെമിനാരി റെക്ടര്‍ ഫാ. അലക്സ്‌ താരാമംഗലം, ഫാ..യേശുദാസ്‌ പഴമ്പള്ളി, മാത്തുക്കുട്ടി കുത്തനാപ്പള്ളി, ഈശോ തോമസ്‌, ജസ്റ്റിന്‍ രാജ്‌, ബേബി ജോസ്‌ ക്രൂസ്‌, നീനാ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെസിഎസ്‌എല്‍ സംസ്ഥാന മുന്‍ ചെയര്‍മാന്‍ വിപിന്‍ വി.റോള്‍ഡണ്റ്റ്‌ നയിക്കുന്ന വിവിധ ക്ളാസുകളില്‍ വിവിധ രൂപതകളെ പ്രതിനിധീകരിച്ച്‌ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്‌. 23-നു ക്യാമ്പ്‌ സമാപിക്കും.