സ്നേഹവും വിശ്വാസവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്ന ദേവാലയങ്ങള്‍ ദൈവനന്‍മകള്‍ വിളംബരം ചെയ്യുന്ന പ്രകാശദീപങ്ങളാണെന്ന് കെസിബിസി പ്രസിഡണ്റ്റും മാവേലിക്കര രൂപതാ മെത്രാനുമായ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത. വെട്ടിയാര്‍ സെണ്റ്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക പുതുതായി നിര്‍മിച്ച ദേവാലയത്തിണ്റ്റേയും പിയാത്തയുടേയും കൂദാശ കര്‍മം നിര്‍വഹിച്ചശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രങ്ങളുടേയും ജാതിമത വര്‍ഗവര്‍ണ വ്യത്യാസങ്ങളുടേയും പേരില്‍ മനുഷ്യന്‍ മനുഷ്യനെ അകറ്റാന്‍ ഇന്നു ബോധപൂര്‍വം ശ്രമിക്കുകയാണ്. ഇതുമൂലം ഒരാള്‍ മറ്റൊരുവനെ അംഗീകരിക്കാന്‍ തയാറാകുന്നില്ല. ദൈവചൈതന്യമുള്ള സഞ്ചരിക്കുന്ന ദേവാലയങ്ങളായി മനുഷ്യമനസുകള്‍ മാറണമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. മാവേലിക്കര രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജോണ്‍ പഠിപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കെ.കെ ഷാജു എംഎല്‍എ, ഇമാം എ.ആര്‍ താജുദ്ദീന്‍ മൌലവി, ഫാ. അലോഷ്യസ് കരിമരത്തിനാല്‍, ഫാ. പി.എം ഏബ്രഹാം, ഫാ. മാത്യു പി. തോമസ്, ഫാ. ലാസറസ്, പഞ്ചായത്ത് പ്രസിഡണ്റ്റ് രത്നമ്മ രാമചന്ദ്രന്‍, വൈസ് പ്രസിഡണ്റ്റ് പി.എം കാസിം റാവുത്തര്‍, പഞ്ചായത്തംഗം കെ.പി മാത്യു, ഇടവക ട്രസ്റ്റി കെ.എസ് കുര്യാക്കോസ്, കെ. വര്‍ഗീസ്, ഡേവിഡ് ജോസഫ്, ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഇടവക പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം മാവേലിക്കര രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍ ഫാ. അഗസ്റ്റിനു നല്‍കി പ്രകാശനം ചെയ്തു. ജീവകാരുണ്യനിധിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്റ്റ് രത്നമ്മ രാമചന്ദ്രന്‍ നിര്‍വഹിച്ചു.