വൈദിക അല്‍മായ ബന്ധം ക്രൈസ്തവസഭയില്‍ ശക്തമായി നിലനിര്‍ത്തേണ്ടത് ഈ കാലഘട്ടത്തിണ്റ്റെ ആവശ്യമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. രാമങ്കരി സെണ്റ്റ് ജോസഫ്സ് പള്ളിയുടെ അജപാലനകേന്ദ്രത്തിണ്റ്റേയും രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദിക ശുശ്രൂഷ ദൈവീകദാനമാണ്. ദൈവിക പദ്ധതിയായി ഇവയെ അംഗീകരിക്കണം. വൈദിക ശുശ്രൂഷയേക്കുറിച്ചുള്ള അവബോധം അല്‍മായരില്‍ ഉണ്ടാകണം. ദൈവികമായ കാര്യങ്ങള്‍ കുട്ടികളില്‍ ദൈവോത്മകമായി നിലനിര്‍ത്തണം. കുടുംബങ്ങളില്‍ത്തന്നെ മതബോധനം ആരംഭിക്കണം. ഐക്യത്തിണ്റ്റെ സാക്ഷ്യത്തില്‍ കുട്ടികളെ വളര്‍ത്തി ക്രിസ്തീയജീവിതം നയിക്കാന്‍ വേണ്ട പ്രേരണ നല്‍കണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. ഫാ. മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. കെ.സി ജോസഫ്, വികാരി ഫാ. തോമസ് മാളിയേക്കല്‍, ഫാ. മാത്യു ഞാറക്കളം, ഫാ. ജോസഫ് ചേന്നാട്ടുശേരി, എന്‍.ഐ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പുതുതായി നിര്‍മിച്ച പള്ളിമുറിയുടെ ആശീര്‍വാദകര്‍മം മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിച്ചു. ഇടവകയിലെ വൈദികരുടെ സമൂഹബലിയില്‍ ഫാ. സിറിയക് കോട്ടയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പൌരോഹിത്യവര്‍ഷത്തിണ്റ്റെ സമാപനസമ്മേളനത്തില്‍ ഫൊറോനയിലെ വിവിധ വൈദികര്‍ക്ക് മാര്‍ ജോസഫ് പവ്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി. ഫൊറോനാ വികാരി ഫാ. ഗ്രിഗറി നടുവിലേഴം, ഫാ. ജയിംസ് മാളിയേക്കല്‍, ഫാ. ജോസഫ് കട്ടപ്പുറം, ഫാ. തോമസ് ചേന്നാട്ടുശേരി സിഎംഐ, ഫാ. ജോസ് ചേന്നാട്ടുശേരി, ഫാ. മാത്യു ഞാറക്കളം, ഫാ. മാത്യു പുത്തനങ്ങാടി, ഫാ. സിറിയക് കോട്ടയില്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും വിവിധ കലാപരിപാടികളും നടന്നു.