കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശനിയമത്തിലെ ന്യൂനപക്ഷ വിരുദധ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് എകെസിസി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സ്കൂളുകളില്‍ പ്രാബല്യത്തിലാക്കുന്ന മാനേജ്മെണ്റ്റ് സമിതികളെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപദേശകസമിതികളാക്കി മാറ്റുന്ന നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിണ്റ്റെ ലംഘനമാണ് നിയമത്തിലെ നിര്‍ദേശങ്ങള്‍. ആറു മുതല്‍ പതിന്നാലുവരെ വയസുള്ളവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളെ യോഗം സ്വാഗതം ചെയ്തു. എം.എം ജേക്കബ് അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സാജു അലക്സ്, ജോണ്‍ മിറ്റത്താനി, സജിമോന്‍ മിറ്റത്താനി, ഷൈജു കോലത്ത് എന്നിവര്‍ പ്രസംഗിച്ചു.