കുടുംബ കൂട്ടായ്മകള്‍ രൂപതയുടെ ഏറ്റവും വലിയ ട്രഷറിയാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതയുടെ കുടുംബ കൂട്ടായ്മാ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. തിരുവചനബന്ധിയായ കൂട്ടായ്മകളിലൂടെ വചനത്തില്‍നിന്നു കൂദാശകളിലേക്കും അള്‍ത്താരയില്‍നിന്നു മനുഷ്യഹൃദയങ്ങളിലേക്കും ഇറങ്ങണമെന്ന് ബിഷപ് ഓര്‍മിപ്പിച്ചു. രൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍ ഉദ്ഘാടനം ചെയ്തു. ഫാ. റൂഫസ് പയസ് ലീന്‍, റവ. ഡോ. കുര്യന്‍ മറ്റം, ഫാ. തോമസ് മണ്ണൂറ്‍, ഫാ. വിന്‍സെണ്റ്റ് മൂങ്ങാമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 1500-ഓളം പേര്‍ പങ്കെടുത്തു. കൂടുംബകൂട്ടായ്മകള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫികള്‍ ഉള്ള നാട്, അടിവാരം, അറുന്നൂറ്റിമം ഗലം, പൂവക്കുളം ഇടവകകള്‍ക്ക് ബിഷപ് സമ്മാനിച്ചു. തുരുത്തിപ്പള്ളി, അല്‍ഫോന്‍സാപുരം, അന്ത്യാളം, തീക്കോയി, തിടനാട്, ചെമ്മലമറ്റം, അമ്പാറനിരപ്പേല്‍, കാഞ്ഞിരത്താനം ഇടവകകള്‍ക്കു പ്രത്യേക സമ്മാനവും നല്‍കി.