മതമേലധ്യക്ഷന്‍മാരെ വിവിധ തട്ടുകളിലായി അവതരിപ്പിച്ച് മുതലെടുക്കാനുള്ള ചിലരുടെ ഉള്ളിലിരിപ്പ് തിരിച്ചറിയണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. അതിരമ്പുഴ സെണ്റ്റ് മേരീസ് ഫൊറോന പള്ളിയില്‍ ഫൊറോന പാസ്റ്ററല്‍ കൌണ്‍സിലിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്കുള്ളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള വിരുദ്ധ ശക്തികളുടെ ശ്രമം തിരിച്ചറിയണം. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നതായി ചില കേന്ദ്രങ്ങളില്‍നിന്ന് ഉയരുന്ന പ്രചാരണം കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്നതിനും സംഘര്‍ഷം സൃഷ്ടിക്കുന്നതിനും മാത്രമേ ഉപകരിക്കൂ. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. സഭ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടാറില്ല. മറിച്ചുള്ള പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ല. എന്നാല്‍, പൊതുജീവിതത്തില്‍ ഇടപെടരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. മൌലിക അവകാശം, മതസ്വാതന്ത്യ്രം, ധാര്‍മികത തുടങ്ങിയവയ്ക്കെതിരായ നീക്കങ്ങളുണ്ടായാല്‍ സഭയ്ക്ക് ഇടപെടേണ്ടിവരുമെന്നു മാര്‍ ജോസഫ് പവ്വത്തില്‍ വ്യക്തമാക്കി. ഫൊറോന വികാരി റവ. ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു.