അറിവ് മനുഷ്യനെ തിരിച്ചറിയാനുള്ള ഉപാധിയാകണമെന്ന് എറണാകുളം -അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്. എറണാകുളം -അങ്കമാലി അതിരൂപതാ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച വിന്നേഴ്സ് മീറ്റ്-2010ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഇന്ന് ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്‍കാലത്ത് കാരണവന്‍മാര്‍ പിന്‍തലമുറയ്ക്കായി സൂക്ഷിച്ചിരുന്നത് ഭൂസ്വത്തും വയലും പറമ്പുമൊക്കെയായിരുന്നു. അതിണ്റ്റെ അടിസ്ഥാനത്തിലായിരുന്നു ഒരുവണ്റ്റെ സാമ്പത്തികസ്ഥിതിയെ കണ്ടിരുന്നത്.എന്നാല്‍ ഇന്ന് അതൊക്കെ മാറിക്കഴിഞ്ഞു.ആധുനികതയുടെയും വ്യവസായത്തിണ്റ്റെയുമൊക്കെ പിന്നാലെ പോകുന്ന തലമുറയാണിന്നുള്ളത്.സാമ്പത്തികമായി പിടിച്ചു നില്‍ക്കണമെങ്കില്‍ ഇന്ന് അറിവ് അത്യാവശ്യമായി മാറിയിരിക്കുന്നു.അറിവാണ് ഇന്നത്തെ തലമുറയുടെ സമ്പത്ത്. കൂടുതല്‍ അറിവുള്ളവന്‍ സാമ്പത്തികമായും ഉയരുന്നു. അത് സമൂഹത്തിണ്റ്റെ മാറ്റങ്ങള്‍ക്കും വികസനത്തിനുമായുള്ള അറിവായി മാറണം.കേവലം ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്കുള്ള അറിവായി ചുരുങ്ങാതെ ദൈവത്തേയും മനുഷ്യനെയും തിരിച്ചറിയാനുള്ള ഉപാധിയായി അതു മാറണം-ബിഷപ് കൂട്ടിച്ചേര്‍ത്തു.അനന്തമായ സാധ്യതകളാണ് ഇന്നത്തെ തലമുറകള്‍ക്കുള്ളത്. പരിധിയില്ലാത്ത ഈ സാധ്യതകളും കഴിവുകളും ഉപയോഗിക്കേണ്ട തരത്തില്‍ ഉപയോഗിക്കണം. സമൂഹത്തിന് നന്‍മ ചെയ്യാനുള്ള കഴിവുകളാക്കി ഇതിനെ വളര്‍ത്തണം.ജീവിതത്തിണ്റ്റെ സമസ്ത മേഖലകളിലും കുട്ടികളുടെ കഴിവുകള്‍ വളര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. പ്ളസ് ടു വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ 25കൂട്ടികള്‍ക്ക് ബിഷപ് അവാര്‍ഡ് വിതരണം ചെയ്തു.കാത്തലിക് ഗില്‍ഡ് പ്രസിഡണ്റ്റ് എം.സി.പോളച്ചന്‍ അധ്യക്ഷനായിരുന്നു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡി ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി.എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, ഫാ. ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി, ഫാ.പ്രിന്‍സ് ചെറുവള്ളില്‍, ഫാ. ജോയ്സ് കൈതക്കോട്ടില്‍, എസ്.ഡി. ജോസ് എന്നിവര്‍ പ്രസംഗിച്ചു. എസ്‌എസ്‌എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ളസ് കരസ്ഥമാക്കിയ 160കുട്ടികള്‍ക്കും പ്ളസ് ടു വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ 25കൂട്ടികള്‍ക്കും ഉള്‍പ്പെടെ 350കുട്ടികള്‍ക്കാണ് എറണാകുളം-അങ്കമാലി അതിരൂപതാ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സ്കോളര്‍ഷിപ്പും അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിരുന്നത്.