സാര്‍വത്രിക സഭയുടെ സാമൂഹിക പ്രബോധനങ്ങളെക്കുറിച്ചു സഭയുടെ സാമൂഹിക പ്രബോധനം എന്ന പേരില്‍ പഠനശിബിരം സംഘടിപ്പിക്കുന്നു. 24ന് പാലാരിവട്ടം പിഒസിയില്‍ രാവിലെ പത്തിന് നടക്കുന്ന പഠനശിബിരം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. 11ന് സഭയുടെ 'സാമൂഹികപ്രബോധനം-അടിസ്ഥാന സ്വഭാവങ്ങളും തത്ത്വങ്ങളും' എന്ന വിഷയത്തില്‍ ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ക്ളാസ് നയിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന രണ്ടാമ ത്തെ സെഷനില്‍ 'കേരള പശ്ചാത്തലത്തില്‍ സഭയുടെ സാമൂഹിക ദൌത്യം' എന്ന വിഷയത്തില്‍ എഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ് പ്രസംഗിക്കും.ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സെഷനില്‍ 'തൊഴില്‍-സഭയുടെ സാമൂഹിക പ്രബോധനത്തിണ്റ്റെ വെളിച്ചത്തില്‍' എന്ന വിഷയത്തില്‍ ഡോ.കെ.എം.ഫ്രാന്‍സിസ്, സഭയുടെ സാമൂഹിക സിദ്ധാന്തവും അല്‍മായരുടെ രാഷ്ട്രീയ -സാമ്പത്തിക സമര്‍പ്പണവും എന്ന വിഷയത്തില്‍ ഡോ.അനിയന്‍കുഞ്ഞ് എന്നിവര്‍ ക്ളാസുകള്‍ നയിക്കും. കേരള സഭയുടെ സാമൂഹ്യപ്രവര്‍ത്തനം എന്ന വിഷയത്തോടെ പഠന ശിബിരം സമാപിക്കും. സംസ്ഥാന-രൂപതാതല അല്‍മായ നേതാക്കള്‍ക്കും സന്യസ്തര്‍ക്കും പുരോഹിതര്‍ക്കും മാത്രമാണ് പഠനശിബിരത്തില്‍ പ്രവേശനമനുവദിക്കപ്പെട്ടിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ പിഒസി ഡയറക്ടര്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറയില്‍നിന്ന് 0484-2805722എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.