പരസ്പരം സഹായിക്കുന്നതിലൂടെ നാം നമ്മെതന്നെ സഹായിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യുകയാണെന്ന് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ളാന്‍ ഇന്ത്യയുടെയും എഫ്സിസി നിര്‍മല പ്രൊവിന്‍സിണ്റ്റെയും സഹകരണത്തോടെ പഴമ്പിള്ളിച്ചാല്‍ ഇടവകയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്. ഉള്ളവര്‍ ഇല്ലാത്തവരെ സഹായിക്കാന്‍ തയാറായാല്‍ മാത്രമേ സമത്വവും സാമൂഹ്യനീതിയും നടപ്പാകുകയുള്ളൂ. സ്വയം സഹായ സംഘങ്ങളിലൂടെ പരസ്പരം സഹായിക്കുക വഴി ദൈവികനീതിയും നടപ്പാകുമെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കാന്‍ സാമ്പത്തിക സഹായം നല്‍കിയ സേവ് എ ഫാമിലി പ്ളാന്‍ ഇന്ത്യയെയും എഫ്സിസി നിര്‍മല പ്രൊവിന്‍സിനെയും പദ്ധതി നടപ്പാക്കിയ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെയും പഴമ്പിള്ളിച്ചാല്‍ ക്രെഡിറ്റ് യൂണിയനെയും ബിഷപ് അഭിനന്ദിച്ചു. കെഎസ്‌എസ്‌എസ് ഡയറക്ടര്‍ ഫാ. പോള്‍ ചൂരത്തൊട്ടി മുഖ്യപ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍, സിസ്റ്റര്‍ ലിന്‍സി, സിസ്റ്റര്‍ ഗ്രേസ് മേരി, മാത്തച്ചന്‍ ചേംബ്ളാങ്കല്‍, ജോണ്‍സണ്‍ കറുകപ്പിള്ളില്‍, സിസ്റ്റര്‍ ഫ്രാന്‍സിയ, കെ.ജെ സൈജന്‍, ലേഖ ബിജു എന്നിവര്‍ പ്രസംഗിച്ചു.