ജുഡീഷ്യറിയേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന നേതാക്കള്‍ സമൂഹത്തിനു മാതൃകയല്ലെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. എടത്വ സെണ്റ്റ് അലോഷ്യസ് എച്ച്‌എസ്‌എസില്‍ നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഹിതമിതാണെന്ന് ആരെങ്കിലുമൊരാള്‍ മുഷ്ടിചുരുട്ടി പറഞ്ഞാല്‍ അതു ജനഹിതമാകില്ല. അത് അവരുടെ പ്രത്യയശാസ്ത്രത്തിണ്റ്റെ ഹിതമാണ.് ഭരണഘടന രാജ്യത്തെ ഒന്നിപ്പിക്കുന്ന ഉടമ്പടിയാണ്. ഇന്നു കേരളത്തില്‍ ചിലര്‍ അവരുടെ ഇഷ്ടപ്രകാരം ഭരണഘടന വ്യാഖ്യാനിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ഇത്തരം സമീപനം പുതുതലമുറയ്ക്കു മാതൃകയല്ല. വിദ്യാര്‍ഥികള്‍ രാഷ്്ട്രീയം പഠിക്കണം. അല്ലാതെ രാഷ്്ട്രീയപാര്‍ട്ടികളുടെ പോക്കറ്റില്‍ ചെന്നുചാടരുതെന്നും ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ പുത്തന്‍പുര, പ്രിന്‍സിപ്പല്‍ ജോസഫ് കെ. നെല്ലുവേലി, ഹെഡ്മാസ്റ്റര്‍ പി.കെ. ആണ്റ്റണി, ജിജി തോമസ്, റോസമ്മ ജോണ്‍, പ്രഫ. വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.