രാഷ്ട്രീയനീതി ലഭിക്കാത്ത അവശ വിഭാഗമാണ് ലത്തീന്‍ കത്തോലിക്കരെന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിണ്റ്റെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം. ഇവിടെ ഇന്നാരംഭിക്കുന്ന കെആര്‍എല്‍സിസിയുടെ ത്രിദിന സമ്മേളനം ഈ വിഷയം ചര്‍ച്ചചെയ്യുകയും ലത്തീന്‍ സമൂഹത്തിണ്റ്റെ അവകാശപ്രഖ്യാപന രേഖ അംഗീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിലെ 11ലത്തീന്‍ രൂപതാധ്യക്ഷന്‍മാരും സമുദായ നേതാക്കളും യോഗത്തില്‍ സംബന്ധിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സമുദായം സ്വീകരിക്കേണ്ട മാര്‍ഗരേഖ യോഗം അംഗീകരിക്കും. സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുപ്പമോ എതിര്‍പ്പോ ഇല്ല. പ്രശ്നാധിഷ്ഠിധവും മൂല്യാധിഷ്ഠിതവുമായ സമദൂര സമീപനമാണുള്ളത്. ഈ സമീപനത്തിന് മൂല്യങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ ചായ്‌വുകള്‍ വരുമെന്നും ആര്‍ച്ച്ബിഷപ് വിശദീകരിച്ചു.ഇന്ന് രാവിലെ 10.30ന് വെള്ളയമ്പലം ആനിമേഷന്‍ സെണ്റ്ററില്‍ ആരംഭിക്കുന്ന സമ്മേളനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ്് ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കും. നാളെ രാവിലെ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ചര്‍ച്ച നടക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന അവകാശപ്രഖ്യാപന സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യും.