മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത ഭീകരപ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ ഛിദ്രശക്തികള്‍ക്കുമെതിരെ ജനമന:സാക്ഷി ഉണരുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യണമെന്ന് സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ആഹ്വാനം ചെയ്തു. മതത്തിണ്റ്റെയും, അധികാരത്തിണ്റ്റെയും, രാഷ്ട്രീയപശ്ചാത്തലത്തിണ്റ്റെയും പിന്‍ബലത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നവര്‍ രാജ്യദ്രോഹികളാണ്. മതേതരത്വവും, ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന നാട്ടില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തിയെടുക്കുന്നവരെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരെയും നിയന്ത്രിക്കുവാനും നിയമം നടപ്പിലാക്കാനുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും അക്രമിച്ചും കൊലപാതകം നടത്തിയും പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും വളര്‍ത്താമെന്ന് ആരും മോഹിക്കരുത്. പ്രശ്നങ്ങളിന്‍മേല്‍ വിവേകം പാലിക്കുന്നത് നിസംഗതയായി ആരും തെറ്റിദ്ധരിക്കുകയുമരുതെന്ന് അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍ മുന്നറിയിപ്പു നല്‍കി. മനുഷ്യ ജീവണ്റ്റെ നേരെയുള്ള കയ്യേറ്റം കാടത്തമാണ്. മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാനും ജീവണ്റ്റെയും വിശ്വാസത്തിണ്റ്റെയും സംരക്ഷണത്തിനും പൊതുസമൂഹത്തെ ബോധവത്കരിക്കുന്ന ജനകീയകൂട്ടായ്മകള്‍ ശക്തിപ്പെടുത്തുവാന്‍ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ മുന്‍കൈ എടുക്കുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. കോട്ടയം സി എം എസ് കോളജിലും തൊടുപുഴ ന്യൂമാന്‍ കോളജിലും ഭരണനേതൃത്വ വിദ്യാര്‍ത്ഥിസംഘടനകള്‍ അഴിച്ചുവിട്ട വിദ്യാര്‍ത്ഥി സമരവും അക്രമവും ഭീകരപ്രവര്‍ത്തനങ്ങളാണ്. കലാലയങ്ങളെ കലാപഭൂമിയാക്കിമാറ്റി വളരുന്നതലമുറയെ തെരുവിലിറക്കാനുള്ള രാഷ്ട്രീയകേന്ദ്രങ്ങളുടെ ഗൂഡതന്ത്രങ്ങള്‍ ആപല്‍ക്കരവും നാടിനെ നാശത്തിലേയ്ക്കു നയിക്കുന്നതുമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നാടുഭരിക്കുന്നവര്‍തന്നെ സമരവും അക്രമവും നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും ഭരണ ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവും പിടിപ്പുകേടുമാണെന്ന് അല്‍മായ കമ്മീഷന്‍ കുറ്റപ്പെടുത്തി.