മാര്‍ത്തോമ്മ നസ്രാണി സമൂഹത്തിണ്റ്റെ പൌരാണികത്വവും തനിമയും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഉത്തരവാദിത്വം ഏറ്റെടുത്ത കൂട്ടായ്മയാണു ക്നാനായ സമുദായമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കോട്ടയം അതിരൂപത ശതാ ബ്ദി ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം. സഭയ്ക്ക് വളര്‍ച്ചയും വിശുദ്ധിയും ഈ സമൂഹം പ്രദാനം ചെയ്തു. ക്നായി തൊമ്മണ്റ്റെ നേതൃത്വത്തില്‍ നാലാം നൂറ്റാണ്ടിലുണ്ടായ കുടിയേറ്റം ഭാരതസഭയ്ക്കു ശക്തിയും ഓജസും പ കര്‍ന്നു നല്‍കി. സ്വന്തം തനിമയെക്കുറിച്ചുള്ള അവബോധമാണു സമൂഹത്തെ ഒരുമിച്ചുനിറുത്തുന്നത്. അവരെ വളര്‍ത്തുന്ന ശക്തി തനിമയെക്കുറിച്ചുള്ള ബോധ്യമാണ്. വ്യക്തിത്വവും ചൈതന്യവും നഷ്ടപ്പെടാതെ സഹസ്രാബ്ദത്തിലേറെയായി നിലകൊള്ളുന്ന ക്നാനായ സമുദായം സഭകള്‍ക്കു മാതൃകയാണ്. ഒരുമയില്‍ മുന്നേറിയതിണ്റ്റെ അടയാളമാണ് സമുദായത്തിണ്റ്റെ നേട്ടങ്ങള്‍. പ്രത്യാശയും സംതൃപ്തിയും നിറയുന്ന മുഹൂര്‍ത്തമാണ് ശതാബ്ദി ആഘോഷം. ആദിമസഭയുടെ ഐക്യത്തിലും പാരമ്പര്യത്തിണ്റ്റെ പിന്‍ബലത്തിലും അതിരൂപത മാതൃകാപരമായ സാക്ഷ്യമാണു പകര്‍ന്നു നല്‍കുന്നത്- മാര്‍ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. വിശ്വാസം, ഐക്യം, സഹകരണം എന്നിവയില്‍ കോട്ടയം അതിരൂപതാംഗങ്ങള്‍ പുലര്‍ത്തുന്ന മാതൃക അനുകരണീയമാണെന്നു ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ അഭിപ്രായപ്പെട്ടു. നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിരൂപത സഭയ്ക്കും നാടിനും ഏറെ സംഭാവനകള്‍ നല്‍കി. വിദ്യാഭ്യാസം, അതുരശുശ്രൂ ഷ എന്നിവയില്‍ ക്നാനായ സമുദായത്തിണ്റ്റെ സേവനങ്ങളെ ആദരവോടെ നോക്കിക്കാണണം.- ഡോ. തെക്കത്തേച്ചേരില്‍ കൂട്ടിച്ചേര്‍ത്തു.