മനുഷ്യരുടെ ഈശ്വരവിശ്വാസം രൂഢമൂലമാകുന്നത് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ കൂടിയാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. പാവപ്പെട്ട കുടുംബങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി നടപ്പിലാക്കുന്ന ബ്ളസ് എ ഹോം പദ്ധതിയുടെ പ്രഥമ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിണ്റ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ കണ്ടുപിടിച്ച് അവരെ സമൂഹത്തിണ്റ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ബ്ളസ് എ ഹോം പദ്ധതിയിലൂടെ കഴിയണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. രൂപത വികാരി ജനറാള്‍ മോണ്‍ വിന്‍സെണ്റ്റ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ നിര്‍വഹണോദ്ഘാടനം രൂപതാദിനാചരണ വേളയില്‍ നടത്തുവാനും യോഗം തീരുമാനിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍-ചെയര്‍മാന്‍, മോണ്‍ വിന്‍സെണ്റ്റ് ആലപ്പാട്ട്-പ്രസിഡണ്റ്റ്, ഫാ. ജോസ് പാലാട്ടി-എക്സി. ഡയറക്ടര്‍, ജിജി പോള്‍ മാമ്പിള്ളി-വൈസ് പ്രസിഡണ്റ്റ്, ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍, ഫാ. ജോയ് പുത്തന്‍വീട്ടില്‍, സിസ്റ്റര്‍ ജോസ്‌റിറ്റ സിഎംസി, ഫ്രാന്‍സിസ് എടാട്ടുകാരന്‍ തുടങ്ങിയവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. എക്സി. ഡയറക്ടര്‍ ഫാ. ജോസ് പാലാട്ടി സ്വാഗതവും ഫ്രാന്‍സിസ് എടാട്ടുകാരന്‍ നന്ദിയും പറഞ്ഞു.