സമുദായ ശാക്തീകരണത്തിനായി സംഘടനകളും വിശ്വാസികളും പ്രവര്‍ത്തിക്കണമെന്നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എകെസിസി മുട്ടുചിറ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നേടിയും നല്‍കിയും മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിക്കൊണ്ടുമാവണം ശാക്തീകരണം സാധ്യമാക്കുക. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവണ്റ്റെയും പാവപ്പെട്ടവണ്റ്റെയും വക്താക്കളാവാന്‍ വിശ്വാസികള്‍ക്കാവണമെന്നും ബിഷപ് ഓര്‍മിപ്പിച്ചു. മുട്ടുചിറ ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് നരിതൂക്കില്‍ അധ്യക്ഷതവഹിച്ചു. എകെസിസി രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍ മുഖ്യപ്രഭാഷണവും പ്രബന്ധാവതരണവും നടത്തി. മേഖലാ പ്രസിഡണ്റ്റ് ജോസ് പുത്തന്‍കാലാ, സംസ്ഥാന രൂപതനേതാക്കളായ ടോമി തുരുത്തിക്കര, എം.എം. ജേക്കബ്, സാജു അലക്സ്, തോമസ് സി. മാഞ്ഞൂരാന്‍, ബെന്നി പാലയ്ക്കാത്തടം, അപ്പച്ചന്‍ കണിവേലില്‍, തോമസ് മാത്യു പാറപ്പുറത്ത് പാലുവേലില്‍, ബെന്നി കുന്നേല്‍, എം.ജെ. ചാക്കോ മടത്തിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.