പരിസ്ഥിതി സംരക്ഷണം വികസനത്തിണ്റ്റെ പുതിയ മുഖമാണെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. കേരള കത്തോലിക്കാസഭയുടെ സാമൂഹ്യസേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറം രൂപകല്‍പന ചെയ്താവിഷ്കരിക്കുന്ന ജൈവ സംഋദ്ധി ജീവരക്ഷയ്ക്ക് എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാ സംവിധാനങ്ങളും മനുഷ്യവിഭവശേഷിയും ജൈവവൈവിധ്യ പരിരക്ഷണ പ്രവര്‍ത്തനത്തിന് സര്‍വാത്മനാ ഇടപെടണമെന്ന് ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു. കേരളത്തിലെ കത്തോലിക്ക രൂപതകളുടെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യ സേവന സംഘടനകള്‍ വരുംകാല പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ പരിസ്ഥിതിസംരക്ഷണ ജൈവസംഋദ്ധി ഇടപെടലുകളും മുന്‍ഗണന മണ്ഡലങ്ങളിലായി സ്വീകരിക്കുന്നതാണെന്ന് കേരള മെത്രാന്‍ സമിതിയുടെ സാമൂഹ്യനീതിക്കായുള്ള കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രസ്താവിച്ചു. കേരളത്തിലെ മുപ്പത് കത്തോലിക്കാ രൂപതകളുടെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യസേവന സംഘടനകളുടെ കാര്യദര്‍ശികളും അല്‍മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. റൊമാന്‍സ് ആണ്റ്റണി ആമുഖ പ്രസംഗം നടത്തി.