Monday, August 2, 2010

അല്‍മായ മുന്നേറ്റത്തിന്‌ സിഎല്‍സിയുടെ പങ്ക്‌ മഹത്തരം: മാര്‍ തോമസ്‌ ചക്യത്ത്‌

സാര്‍വത്രികസഭയില്‍ അല്‍മായ മുന്നേറ്റത്തിനു ക്രിസ്ത്യന്‍ ലൈഫ്‌ കമ്മ്യൂണിറ്റിയുടെ പങ്ക്‌ എക്കാലവും മഹത്തരമാണെന്നു കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌. പാലാരിവട്ടം പിഒസിയില്‍ സിഎല്‍സി സംസ്ഥാന കണ്‍വന്‍ഷനും വിശുദ്ധ ഇഗ്നേഷ്യസ്‌ ലയോള അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളില്‍ ആത്മീയ അടിത്തറ രൂപപ്പെടുത്താന്‍ സിഎല്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവുന്നുണ്ട്‌. സമൂഹത്തിണ്റ്റെ വിവിധ മേഖലകളില്‍ ആത്മീയ ഇടപെടല്‍ നടത്തുകയാണ്‌ സിഎല്‍സി ഉള്‍പ്പടെയുള്ള സംഘടനകളുടെ ദൌത്യം. ഇതിന്‌ ആദിമക്രൈസ്തവ സമൂഹം പിന്തുടര്‍ന്ന ജീവിതശൈലികള്‍ മാതൃകയാക്കണം. മനസിണ്റ്റെ നവീകരണവും പങ്കുവയ്ക്കുന്ന സ്നേഹവുമാണ്‌ ആത്മീയ വളര്‍ച്ചയ്ക്ക്‌ ആദ്യം വേണ്ടത്‌. ആത്മീയ മുന്നേറ്റത്തിലൂടെ ഓരോ വ്യക്തിജീവിതവും ക്രിസ്തുമാര്‍ഗത്തിലേക്കെത്തുമ്പോള്‍ നന്‍മ നിറഞ്ഞ സമൂഹനിര്‍മിതി സാധ്യമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കെസിബിസി പ്രസിഡണ്റ്റ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ അനുഗ്രഹപ്രഭാഷണം നടത്തി. ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച്‌ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുമ്പോഴാണ്‌ ക്രൈസ്തവജീവിതം സാര്‍ഥകമാകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ജീവിതം ഒരു വെല്ലുവിളിയാണ്‌. അതിനെ അതിജീവിച്ച്‌ നാം മുന്നേറണം. ഈ ലോകത്തില്‍ എല്ലാവരുടെയും ജീവിതത്തിന്‌ ഒരു സന്ദേശമുണ്ട്‌. അതു ജീവിതത്തിലൂടെ സാക്ഷാത്കരിക്കേണ്ടതുണെ്ടന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു. സിഎല്‍സി സംസ്ഥാന പ്രസിഡണ്റ്റ്‌ ഡെന്നീസ്‌ കെ. ആണ്റ്റണി അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, സിഎല്‍സി സംസ്ഥാന പ്രമോട്ടര്‍ ഫാ.റോയി നെടുന്താനം, മോഡറേറ്റര്‍ സിസ്റ്റര്‍ ജ്യോതിസ്‌, സെക്രട്ടറി ടോമി സ്റ്റാന്‍ലി, വൈസ്‌ പ്രസിഡണ്റ്റ്‌ ഷോബി കെ. പോള്‍, ട്രഷറര്‍ സി.കെ. ഡാനി, വിനേഷ്‌ ജെ. കൊളങ്ങാടന്‍, സിനോബി ജോയി, അനില്‍ പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ മാധ്യമങ്ങള്‍ നേര്‍ക്കാഴ്ചകളോ എന്ന വിഷയത്തില്‍ സിമ്പോസിയം നടന്നു. കൊച്ചി സര്‍വകലാശാല മുന്‍ പ്രോ വൈസ്‌ ചാന്‍സലര്‍ പ്രഫ.വി.ജെ. പാപ്പു, യൂത്ത്‌ കമ്മീഷന്‍ സെക്രട്ടറി ഫാ.ജെയ്സന്‍ കൊള്ളന്നൂറ്‍, മേരിവിജയം മാനേജിംഗ്‌ എഡിറ്റര്‍ ബ്രദര്‍ ജെയിംസ്‌ കാരിക്കാട്ടില്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. സംസ്ഥാനത്തെ വിവിധ രൂപതകളില്‍നിന്നുള്ള അറുനൂറോളം പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.