ആഗോള കത്തോലിക്കാ കാര്‍ഷിക യുവജനസംഘടനയായ മിജാര്‍ക്കിണ്റ്റെ ഏഷ്യന്‍ സമ്മേളനത്തിനു തുടക്കമായി. കെസിവൈഎമ്മിണ്റ്റെ ആതിഥേയത്വത്തില്‍ പിഒസിയില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ കരോളിന്‍ ഗ്രിഷോപ്പ് ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ജോസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സരിത മിന്‍സ്, കെസിവൈഎം പ്രസിഡണ്റ്റ് ദീപക് ചേര്‍ക്കോട്ട്, ഡയറക്ടര്‍ ഫാ.ജെയ്സന്‍ കൊള്ളന്നൂറ്‍, ഫാ.സണ്ണി ഉപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ജോസ് പള്ളത്ത്, ജോമി ജോസഫ്, എവ്ലിന്‍ ഡി. റോസ്്, കെസിവൈഎം ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കാര്‍ഷിക-ഭക്ഷ്യ മേഖലയിലെ സാധ്യതകളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 19ന് സമാപിക്കും. 20മുതല്‍ ഓഗസ്റ്റ് ഒന്നുവരെ പിഒസിയില്‍ നടക്കുന്ന ലോകസമ്മേളനത്തിനു മുന്നോടിയായാണ് ഏഷ്യന്‍ സമ്മേളനം നടത്തുന്നത്.