സഭ നടത്തുന്നതു കക്ഷി രാഷ്ട്രീയത്തിനതീതമായ ഇടപെടലാണെന്നു കേരളാ റീജണല്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ (കെആര്‍എല്‍സിസി) അസോസിയേറ്റ് സെക്രട്ടറി ഫാ. പയസ് ആറാട്ടുകുളം. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്നുള്ള സിപിഎമ്മിണ്റ്റെ വിജയവാഡ പ്രമേയത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളായ ജനങ്ങളെ രാഷ്ട്രീയമായി ഉദ്ബുദ്ധരാക്കേണ്ട കടമ സഭയ്ക്കുണ്ട്. സംസ്ഥാനത്തു സംശുദ്ധമായ രാഷ്്ടീയവും സമാധാനവും ജനങ്ങള്‍ക്കു സുരക്ഷിതത്വവുമൊരുക്കുന്ന രാഷ്ട്രീയ-ഭരണ സംവിധാനമാണുണ്ടാകേണ്ടത്. അത്തരം കാര്യങ്ങളില്‍ ജനങ്ങളെ ബോധവാന്‍മാരാക്കാനുള്ള പ്രതിബദ്ധത സഭയ്ക്കുണ്ട്. സഭ അതാണ് നിര്‍വഹിക്കുന്നതും. സഭയുടെ അത്തരം ഇടപെടല്‍ രാഷ്്്ട്രീയത്തില്‍ ഇടപെടുന്നുവെന്ന തരത്തില്‍ ആരോപിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കണം. സഭയുടെ പരമ്പരാഗതമായ ധാര്‍മിക ഉത്തരവാദിത്തമാണ് സഭാ വിശ്വാസികളെയും ജനങ്ങളെയും രാഷ്്ട്രീയമായും വിശ്വാസപരമായും പ്രബുദ്ധരാക്കുകയെന്നത്. രാഷ്ട്രീയ-സാമൂഹികസാഹചര്യങ്ങള്‍ വിലയിരുത്തി ജനങ്ങളെ നിരീശ്വരത്വത്തില്‍നിന്ന് അകറ്റുകയും ശരിയായ വഴി കാണിക്കുകയും ചെയ്യുകയെന്ന സഭയുടെ ദൌത്യം ഇനിയും തുടരുമെന്നും ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നും ഫാ. പയസ് ആറാട്ടുകുളം കൂട്ടിച്ചേര്‍ത്തു.