Tuesday, August 10, 2010

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ പ്രാപ്തരാകണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിശ്വാസം ജീവിതത്തില്‍ പകര്‍ത്തി ധാര്‍മിക ജീവിതം നയിക്കുമ്പോള്‍ ഉണ്ടാകാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ യുവജനങ്ങള്‍ പ്രാപ്തരാകണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അഞ്ചല്‍ മേരിമാതാ ദേവാലയത്തില്‍ ചങ്ങനാശേരി അതിരൂപതാ യുവദീപ്തി കെസിവൈഎം തെക്കന്‍ മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെറ്റും ശരിയും തിരിച്ചറിഞ്ഞ്‌ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ യുവജനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപതാ പ്രസിഡണ്റ്റ്‌ ജോജി ഫ്രാന്‍സിസിണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഫാ.തോമസ്‌ മണിയഞ്ചിറ, ഫാ.ആണ്റ്റോ മുട്ടത്തില്‍, ഡെയ്സി മത്തായി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നുനടന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനം തിരുവനന്തപുരം ടെലികമ്യൂണിക്കേഷന്‍സ്‌ എസ്പി ജേക്കബ്‌ ജോബ്‌ ഉദ്ഘാടനം ചെയ്തു. ഫാ.ജോസഫ്‌ കൊച്ചുചിറ, തോമസ്‌ ഫിലിപ്പ്‌, ജോസ്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഫാ.ജയിംസ്‌ കുന്നില്‍, ഫാ.ജോര്‍ജ്‌ കൊച്ചുചാലയ്ക്കല്‍, ഫാ.ജോര്‍ജി കാട്ടൂറ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു. തുടര്‍ന്ന്‌ നടന്ന പരിസ്ഥിതി സംരക്ഷണ റാലിക്ക്‌ ലിജു നമ്പിശേരി, ജെറിന്‍ വര്‍ക്കി, സോണി മുണ്ടയ്ക്കല്‍, അഞ്ജു ജോസഫ്‌, ലാലിച്ചന്‍ മറ്റത്തില്‍, തോമസ്‌ ഫിലിപ്പ്‌, സോണി സെബാസ്റ്റ്യന്‍, സോണിയ സാജു എന്നിവര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം, അമ്പൂരി, ആയൂര്‍-കൊല്ലം ഫെറോനകളിലെ യുവജനങ്ങളും മറ്റ്‌ ഫെറോനാകളിലെ യുവജന പ്രതിനിധികളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. യുവജനങ്ങള്‍ സഭയുടെ പ്രതീക്ഷയും മഹത്വവും എന്നതായിരുന്നു കണ്‍വന്‍ഷന്‍ മുഖ്യവിഷയം.