Wednesday, August 11, 2010

സിപിഎമ്മിണ്റ്റെ വ്യാജപ്രസ്താവനകള്‍ അവസാനിപ്പിക്കണം: കെസിവൈഎം പാലാ രൂപത

സഭാവിശ്വാസികള്‍ക്ക്‌ ധാര്‍മിക അവബോധം നല്‍കുന്ന ഇടയലേഖനങ്ങള്‍ക്കെതിരേ പരസ്യപ്രസ്താവനകള്‍ നടത്തുന്ന സിപിഎമ്മിണ്റ്റെ നടപടി സഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി ഇടപെടുന്നതിണ്റ്റെ വ്യക്തമായ തെളിവാണെന്നു കെസിവൈഎം പാലാ രൂപത. വിശ്വാസികള്‍ക്ക്‌ ആത്മീയനേതൃത്വം നല്‍കുന്ന ഇടയന്‍മാരെ അധിക്ഷേപിക്കുന്നതിന്‌ തുല്യമാണിതെന്നും കെസിവൈഎം കുറ്റപ്പെടുത്തി. സഭയ്ക്കുള്ളിലെ സാമൂഹിക മൂല്യങ്ങള്‍ക്കു ക്ഷതം സംഭവിക്കുമ്പോഴും വിശ്വാസത്തിന്‌ ഇളക്കം തട്ടുമ്പോഴുമാണ്‌ സഭാധ്യക്ഷന്‍മാര്‍ ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നത്‌. കാലാകാലങ്ങളായി ഇടയന്‍മാര്‍ നിര്‍വഹിച്ചുപോന്ന ഈ ധര്‍മം നിറവേറ്റുമ്പോള്‍ അതിനെതിരേ ജനങ്ങളെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ അപഹാസ്യമാണെന്നും ഇത്തരം പ്രസ്താവനകളില്‍നിന്നു നേതാക്കള്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. വര്‍ഗീയത വളര്‍ത്തി ജനങ്ങളെ വിഘടിപ്പിക്കാനുള്ള സിപിഎമ്മിണ്റ്റെ ഗൂഢതന്ത്രം കേരളജനതയ്ക്കു നന്നായി മനസിലാകുന്നുണെ്ടന്നും വിഭാഗീയ തിമിരം ബാധിച്ചവരല്ല മലയാളികളെന്ന്‌ ഓര്‍ക്കണമെന്നും യോഗം പറഞ്ഞു. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന പ്രചാരണം ഗീബല്‍സിയന്‍ തന്ത്രത്തിണ്റ്റെ പുനരാവിഷ്കാരമാണെന്നും ഇത്തരം തന്ത്രങ്ങള്‍ക്ക്‌ ഓശാന പാടാന്‍ സാംസ്കാരികനായകരുടെ വേഷംകെട്ടിയ ചിലരെ മാത്രമേ കിട്ടുകയുള്ളൂവെന്ന്‌ ഓര്‍ക്കുന്നത്‌ നന്നായിരിക്കുമെന്നും യോഗം വിലയിരുത്തി. രൂപത പ്രസിഡണ്റ്റ്‌ സിബി കിഴക്കേല്‍ അധ്യക്ഷത വഹിച്ചു. ഷിജോ ചെന്നേലില്‍, ഡയറക്ടര്‍ ഫാ. ജോസഫ്‌ ആലഞ്ചേരി, ഫാ. ജോസഫ്‌ വാട്ടപ്പള്ളില്‍, ഡാനി പാറയില്‍, റോബിന്‍ പൊരിയത്ത്‌, ബിജു മൂന്നുതൊട്ടിയില്‍, സിജു കണ്ണംതറപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.