Tuesday, August 10, 2010

സിപിഎമ്മിന്‌ രഹസ്യ അജന്‍ഡ: കെസിബിസി

സഭ സാമൂഹികനന്‍മയ്ക്കുതകുന്ന രാഷ്ട്രീയത്തില്‍ ഇനിയും ഇടപെടുമെന്നു കേര ള കാത്തലിക്‌ ബിഷപ്സ്‌ കൌണ്‍സില്‍ (കെസിബിസി) ഡ പ്യൂട്ടി സെക്രട്ടറിയും വക്താവുമായ റവ.ഡോ. സ്റ്റീഫന്‍ ആല ത്തറ വ്യക്തമാക്കി. കേരളത്തില്‍ ക്രൈസ്തവസഭയിലെ ഒരു വിഭാഗം നേരിട്ടു രാഷ്ട്രീയത്തില്‍ ഇടപെട്ടു കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചാരണം നടത്തുകയാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിജയവാഡ പ്രമേയത്തിലെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു കെസിബിസി വക്താവ്‌. സഭ രാഷ്്ട്രീയത്തില്‍ ഇടപെടുന്നുവെന്ന സിപിഎം ആരോപണത്തിനു പിന്നില്‍ രഹസ്യ അജന്‍ഡയാണുള്ളത്‌. സഭയ്ക്കു വ്യക്തമായ രാഷ്്ട്രീയ ദര്‍ശനമുണ്ട്‌. ജനാധിപത്യവും മതേതരത്വമൂല്യങ്ങളും സംരക്ഷിക്കാന്‍ സഭ സമൂഹത്തില്‍ ഈ രാഷ്്ട്രീയ ദര്‍ശനത്തോടെ ഇനിയും ഇടപെടും. വര്‍ഗീയത, അക്രമം, തീവ്രവാ ദം എന്നിവയ്ക്കെതിരേയും സഭയ്ക്കു വ്യക്തമായ നിലപാടുകളുണ്ട്‌. ഈശ്വരവിശ്വാസം സംരക്ഷിക്കുക എന്നതാണ്‌ സഭയു ടെ മുഖ്യ ദൌത്യം. ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്‍പും ഇപ്പോഴും ജനാധിപത്യത്തെ ധ്വംസിക്കുന്ന നടപടികള്‍ സ്വീകരിച്ചപ്പോള്‍ കോടതി വഴിയും സമരങ്ങള്‍ വഴിയും സഭ അതിനെ ചെറുത്തു തോല്‍പിച്ചിട്ടുണ്ട്‌. അത്‌ ഇനിയും തുടരും. സാമൂഹിക നന്‍മയ്ക്ക്‌ ഉതകുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ക്രൈസ്തവ സഭ ഇനിയും ഇടപെടും. നിരീശ്വര പ്രത്യയശാസ്ത്രങ്ങളിലേക്കു സഭാവിശ്വാസികള്‍ കടന്നുപോകുന്നത്‌ അംഗീകരിക്കാനാവില്ല. ഇടതുമുന്നണിയുടെ തെറ്റായ നയങ്ങള്‍ക്കെതിരേ സഭയ്ക്കു പലപ്പോഴും ഇടപെടേണ്ടി വന്നിട്ടുണ്ട്‌. സഭയുടെ നിലപാടുകള്‍ എന്നും സുതാര്യമാണ്‌. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നതു ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്താനാണെന്നും റവ.ഡോ. ആലത്തറ പറഞ്ഞു.