Friday, August 20, 2010

എപ്പിസ്കോപ്പല്‍ അസംബ്ളി മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ആരംഭിച്ചു

സഭ വിളിക്കപ്പെട്ടിരിക്കുന്നതു ജീവണ്റ്റെ കൂദാശയാകാനാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ സഭയുടെ മൂന്നാമതു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളി കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാനമായി നാം ജീവന്‍ സ്വീകരിച്ചുവെങ്കില്‍ ദാനമായി ജീവന്‍ നല്‍കാനും നമുക്ക്‌ ഉത്തരവാദിത്വമുണ്ട്‌. കുഞ്ഞുങ്ങളെ ശല്യങ്ങളായി കരുതുന്നവര്‍ കൂടിവരുന്നു. അക്രമത്തിണ്റ്റെയും ഭീകരതയുടെയും വര്‍ഗീയതയുടെയും ഭീഷണികളെ സ്നേഹത്തിണ്റ്റെ ഭാഷകൊണ്ടു പ്രതിരോധിക്കണം- കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. സീറോ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ, വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നട ത്തി. ജീവണ്റ്റെ സംരക്ഷണത്തിനു പ്രാര്‍ഥനയും ആത്മസമര്‍പ്പണവും അനിവാര്യമാണെന്നു മാര്‍ ക്ളീമിസ്‌ ബാവ പറഞ്ഞു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിധ്യമുണെ്ട ങ്കിലും കത്തോലിക്കാ സഭയിലെ ഏകവിശ്വാസം നാനാത്വത്തില്‍ ഏകത്വം പോലെ മഹത്തരമാണെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ ചൂണ്ടിക്കാട്ടി.വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വദോര്‍ പെനാഷിയോയുടെ സന്ദേശം ബിഷപ്‌ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ വായിച്ചു. 2004 മുതല്‍ 2010വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അവതരിപ്പിച്ചു. രക്തസാക്ഷികളായ ഫാ. ജോബ്‌ ചിറ്റിലപ്പള്ളി, ഫാ. തോമസ്‌ പാണ്ടിയപ്പള്ളി എന്നിവരെയും ഒറീസയില്‍ രക്തസാക്ഷികളായ സഭാമക്കളെയും വിശ്വാസസംരക്ഷണത്തിനുവേണ്ടി പീഡനം സഹിച്ചവരെയും സമ്മേളനം അനുസ്മരിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, മിഷന്‍ലീഗ്‌ സ്ഥാപകനേതാവ്‌ കുഞ്ഞേട്ടന്‍ എന്നിവര്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സിഎസ്ടി സഭാ സുപ്പീരിയര്‍ ഫാ. മാത്യു കുമ്പുക്കല്‍, സിസ്റ്റേഴ്സ്‌ ഓഫ്‌ നസ്രത്ത്‌ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ തിയോഡേഷ്യ, ഇടുക്കി രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി എ.ഒ. അഗസ്റ്റിന്‍, ഡല്‍ഹി മിഷന്‍ പ്രതിനിധി ശാന്തി എസ്‌. ജോസഫ്‌, കെസിവൈഎം പ്രസിഡണ്റ്റ്‌ ദീപക്‌ ചേര്‍കോട്ട്‌ എന്നിവര്‍ ഭദ്രദീപം തെളിച്ചു.മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ സ്വാഗതവും കൂരിയ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍ നന്ദിയും പറഞ്ഞു.