Wednesday, August 11, 2010

സിപിഎമ്മിണ്റ്റെ നിലപാടുകള്‍ ഖേദകരം: കത്തോലിക്കാ കോണ്‍ഗ്രസ്‌

ക്രൈസ്തവസഭയ്ക്കെതിരായി സിപിഎം നടത്തുന്ന പ്രചരണങ്ങള്‍ ഖേദകരമാണെന്നും സഭയ്ക്കും വിശ്വാസത്തിനും ന്യൂന പക്ഷ സംരക്ഷണത്തിനും എതിരായ നിലപാടുകള്‍ ഏതു പാര്‍ട്ടിയില്‍ നിന്നും ഉണ്ടായാലും ശക്തമായി എതിര്‍ക്കുമെന്നും അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ സംസ്ഥാന കമ്മിറ്റി. ക്രൈസ്തവ സഭയെക്കുറിച്ചും പ്രവര്‍ത്തനമേഖലകളെക്കുറിച്ചും യാതൊരുവിധ ബോധ്യവും സിപിഎമ്മിന്‌ ഇല്ലാത്തതിനാലാണ്‌ ക്രൈസ്തവ സഭയെ നിരന്തരം വേട്ടയാടുന്നതെന്നും ഇത്‌ പ്രതിഷേധാര്‍ഹമാണെന്നും കമ്മിറ്റി പറഞ്ഞു. ക്രൈസ്തവരുടെ സഹിഷ്ണുതയെ ബലഹീനതയായി കാണരുത്‌. കേന്ദ്ര കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ പ്രസിഡണ്റ്റ്‌ എം.ഡി. ജോസഫ്‌ മണ്ണിപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. പ്രഫ.കെ.കെ. ജോണ്‍, പ്രഫ. ബാബു തോമസ്‌, പ്രഫ.ജോസുകുട്ടി ഒഴികയില്‍, അഡ്വ.ടോണി ജോസഫ്‌, ടോമി തുരുത്തിക്കര, അഡ്വ.ബിജു പറയനിലം, സൈബി അക്കര, ബേബി പെരുമാലില്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, പി.ഐ. ആണ്റ്റണി, ടോമിച്ചന്‍ അയ്യരുകുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.