മെറിറ്റും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്ന നിലപാടുകള്‍ക്കാണ് സ്വശ്രയ വിദ്യാഭ്യാസരംഗത്തു സാംഗത്യമെന്നു വ്യക്തമാക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കോടതി ഭരണഘടനാ വിരുദ്ധമെന്നു കണ്ട് റദ്ദാക്കിയ സ്വാശ്രയ വിദ്യാഭ്യാസനിയമത്തിലെ നിബന്ധനകള്‍ പിന്‍വാതിലിലൂടെ നടപ്പാക്കാനുളള ശ്രമമാണ് കരാറുകളിലൂടെ സര്‍ക്കാര്‍ നടത്തിയത്. നീതിക്കും ഭരണഘടനയ്ക്കും അതിണ്റ്റെ അടിസ്ഥാനമായ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് സര്‍ക്കാരുമായുളള കരാറിന് ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സിലിണ്റ്റെ നേതൃത്വത്തിലുളള കോളജുകള്‍ തയാറാകാതിരുന്നത്. മെറിറ്റ് അനുസരിച്ചു മാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയും ന്യായമായ ഫീസ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഏര്‍പ്പെടുത്തുകയും, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയും സൌജന്യമായി പഠിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് അഭികാമ്യം. ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഈ നിലപാടാണ് അനുവര്‍ത്തിക്കുന്നത്. ഗവണ്‍മെണ്റ്റ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെപ്പോലെതന്നെ പൊതുമുതലില്‍ സ്വാശ്രയ കോളജു വിദ്യാര്‍ഥികള്‍ക്കും അവകാശമുണെ്ടന്നും എവിടെയാണെങ്കിലും പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാനുളള ബാധ്യത സര്‍ക്കാറിനുകൂടി ഉണെ്ടന്നും സമൂഹം മനസിലാക്കേണ്ടതാണ്. അതിനുപകരം 50 ശതമാനം വിദ്യാര്‍ഥികളില്‍ നിന്ന് ഇരട്ടിഫീസ് ഈടാക്കി മറ്റ്50ശതമാനം വിദ്യാര്‍ഥികളെ സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റില്‍നിന്നും സൌജന്യമായി പഠിപ്പിക്കുയും ചെയ്യുന്നത് യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ലെന്ന് മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. സാമൂഹികനീതിയും മെറിറ്റും ഉറപ്പുവരുത്തുന്ന നിലപാടുകള്‍ സ്വീകരിച്ച ക്രൈസ്തവ കലാലയങ്ങളുടെ അഫിലിയേഷന്‍ റദ്ദുചെയ്ത് പീഡിപ്പിക്കുന്ന നിലപാടാണ് കാലിക്കട്ട് യൂണിവേഴ്സിറ്റിയും മറ്റും എടുത്തത്. വിദ്യാഭ്യാസവകുപ്പിണ്റ്റെ ഈ നിലപാടുകള്‍ പുനപരിശോധിക്കാനും തിരുത്താനും സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.