Tuesday, September 7, 2010

വിദ്യാഭ്യാസസ്വാതന്ത്യ്രം മാനവ പുരോഗതിക്ക്‌: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിദ്യാഭ്യാസ സ്വാതന്ത്യ്രം മാനവ പുരോഗതിക്ക്‌ അത്യന്താപേക്ഷിതമാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപക പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക വിദ്യാര്‍ഥി ബന്ധങ്ങള്‍ സ്വാര്‍ഥ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം ശുഷ്കമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കേവലം അറിവു മാത്രമല്ല, മറിച്ചു വ്യക്തമായ ജീവിതദര്‍ശനവും ധാര്‍മികമൂല്യങ്ങളും പകര്‍ന്നു നല്‍കാന്‍ വിദ്യാഭ്യാസരീതിക്കു കഴിയണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരിലിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. താര്‍സിസ്‌ ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തി. മോണ്‍ മാത്യു ഇളപ്പാനിക്കല്‍, ഫാ. ജോസ്‌ അരിച്ചിറ, ഡോ.സ്റ്റീഫന്‍ ആനാലില്‍, തോമസ്‌ ആനിമൂട്ടില്‍, സി.ടി. ഫിലിപ്പ്‌ ചിത്തിരമംഗലം, ഡോ. ഫ്രാന്‍സിസ്‌ സിറിയക്‌, ഡോ.സിസ്റ്റര്‍ കരുണ എസ്‌വിഎം എന്നിവര്‍ പ്രസംഗിച്ചു.