ഹൈറേഞ്ച് കര്‍ഷകരെ വീണ്ടും സമര പന്ഥാവിലേക്ക് സര്‍ക്കാര്‍ തള്ളിവിടാന്‍ പോകയാണെന്നും നിര്‍ദിഷ്ട 48മണിക്കൂറ്‍ കര്‍ഷക സമരത്തിന് കത്തോലിക്കാ കോണ്‍ഗ്രസിണ്റ്റെ എല്ലാവിധ പിന്തുണയുണെ്ടന്നും പ്രസിഡണ്റ്റ് എം. ഡി. ജോസഫ് മണ്ണിപ്പറമ്പില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി എകെസിസി കാഞ്ഞിരപ്പള്ളി രൂപത ഹൈറേഞ്ച് മേഖല കണ്‍വീനര്‍ ഒ. എഫ്. വര്‍ക്കിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈറേഞ്ചിലെ നാലു ലക്ഷത്തില്‍പ്പരം കര്‍ഷകര്‍ കൈയേറ്റങ്ങളുടേയും പാരിസ്ഥിതിക ദുര്‍ബല പ്രശ്നങ്ങളുടെ പേരില്‍ നിയമത്തിണ്റ്റെയും കുടിയിറക്ക് ഭീഷണിയുടേയും നൂലാമാലകളില്‍ കുരുങ്ങി നീറിനീറിക്കൊണ്ടിരിക്കുകയാണ്. തിരുവിതാംകൂറിലെ 1822-ലെ രാജകീയ വിളമ്പരം അനുസരിച്ച് ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെ 334 ചതുരശ്രമൈല്‍ പ്രദേശം ഏലം കൃഷിക്കായി വിട്ടുകൊടുത്തിട്ടുള്ളതാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമം വളരെ രൂക്ഷമായ അവസരത്തില്‍ ഗവണ്‍മെണ്റ്റ് തന്നെ കര്‍ഷക കുടിയേറ്റത്തിന് പ്രോത്സാഹനം നല്‍കി. 1956ല്‍ ഭാഷാ പ്രവിശ്യ കമ്മീഷണ്റ്റെ തെറ്റായ റിപ്പോര്‍ട്ടു പ്രകാരം മലയാളി ഭൂരിപക്ഷമുണ്ടായിരുന്ന ഗൂഡല്ലൂറ്‍ താലൂക്ക് തമിഴ്നാട്ടില്‍ ചേര്‍ക്കുകയും തമിഴ്നാട് ഗവണ്‍മെണ്റ്റ് ദേവികുളം, പീരുമേട് താലൂക്കുകള്‍ക്കു കൂടി അവകാശവും ഉന്നയിച്ചപ്പോള്‍ അപകടം മനസിലാക്കി മലയാളികളുടെ ഹൈറേഞ്ച് കുടിയേറ്റത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും പട്ടംതാണുപിള്ള ഗവണ്‍മെണ്റ്റ് നല്‍കി. അങ്ങിനെ വിവിധ കാലഘട്ടത്തില്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കി കുടിയേറ്റം നല്‍കിയ കര്‍ഷകര്‍ക്ക് മിക്കവര്‍ക്കും പട്ടയം ലഭിച്ചിട്ടില്ലെന്നു എം. ഡി. ജോസഫ് പറഞ്ഞു.