ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരിണ്റ്റെ ഒത്താശയോടെ സംസ്ഥാനത്തു വ്യാജമദ്യവും വ്യാജക്കള്ളും ഒഴുക്കുകയാണെന്നു കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു. മലപ്പുറത്തു വ്യാജക്കള്ളു കഴിച്ചു മരിച്ച ജനങ്ങളുടെ ജീവനു സര്‍ക്കാര്‍ ഉത്തരം പറയണം. എക്സൈസ് മന്ത്രിയെ പുറത്താക്കി അന്വേഷണം നടത്തണം. അബ്കാരി മാഫിയകളുടെ ഗുണ്ടകള്‍ സാധാരണ ജനങ്ങളെ ഭീഷണിപ്പെടുത്തി യഥേഷ്ടം വ്യാജമദ്യം ഒഴുക്കുകയാണ്. കേരളത്തില്‍ എത്രയും വേഗം സമ്പൂര്‍ണ ലഹരി നിരോധനം ഏര്‍പ്പെടുത്തണം. ഇതിനുവേണ്ടി ശക്തമായ പ്രക്ഷോഭപരിപാടികള്‍ കെസിവൈഎം സംഘടിപ്പിക്കും. ജുഡീഷ്യല്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ മന്ത്രിയെ പുറത്താക്കി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു. പ്രസിഡണ്റ്റ് ദീപക് ചേര്‍ക്കോട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട്, അനിത ആന്‍ഡ്രൂ, എ.ബി. ജസ്റ്റിന്‍, മെറീന റിന്‍സി, ട്വിങ്കിള്‍ ഫ്രാന്‍സീസ്, ലിജോ പയ്യപ്പള്ളി, സന്തോഷ് മൈലം, ടിറ്റു തോമസ്, ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, സിസ്റ്റര്‍ ആന്‍സി ആണ്റ്റണി എന്നിവര്‍ പ്രസംഗിച്ചു