മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയും അതിനാവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കുകയും എന്നത് സഭയുടെ ദൌത്യമാണെന്ന് തലശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം. ചെറുപുഴ സെണ്റ്റ് മേരീസ് ഹൈസ്കൂളിനായി നിര്‍മിച്ച കെട്ടിടത്തിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. രണ്ടു നിലകളിലായി മികച്ച സൌകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പരിശുദ്ധ കന്യകാ മറിയത്തിണ്റ്റെ ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കര്‍മവും ഇതോടൊപ്പം നടന്നു. തലശേരി അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. ജയിംസ് ചെല്ലങ്കോട്ട് വെഞ്ചിരിപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം മാര്‍ ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു. ഫാ. ആണ്റ്റണി ചാണക്കാട്ടില്‍, ഫാ. ജോസ് ആനാനിക്കല്‍, സജി തോപ്പില്‍, ജോര്‍ജ് , ഗ്രേസി ജോഷി, പി.എം ജോര്‍ജ്, എം. നിഖില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് എളൂക്കുന്നേല്‍ സ്വാഗതവും മുഖ്യാധ്യാപകന്‍ അഗസ്റ്റ്യന്‍ ജോസഫ് നന്ദിയും പറഞ്ഞു.