മനുഷ്യജീവന്‍ വച്ച് രാഷ്ട്രീയം കളിക്കുന്ന സര്‍ക്കാരിണ്റ്റെ മദ്യ-മാഫിയാ കൂട്ടുകെട്ട് അപകടകരമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍. മലബാര്‍ മേഖലയില്‍ വ്യാജമദ്യം കഴിച്ച് നിരവധിപ്പേര്‍ മരിച്ചതിണ്റ്റെ ധാര്‍മിക ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിണ്റ്റെ കെടുകാര്യസ്ഥത മൂലം കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം ആര്‍ക്കും നികത്താനാവാത്തതാണ്. വ്യാജമദ്യം കഴിച്ചു മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രാര്‍ഥനകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. മദ്യമെന്ന സാമൂഹ്യതിന്‍മ കുടുംബങ്ങളില്‍ നിന്നു മാത്രമല്ല സമൂഹത്തില്‍ നിന്നു തന്നെ ഉന്‍മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം എല്ലാ സാമൂഹിക-സാമുദായിക പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്ന് ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.