Saturday, September 11, 2010

ചോദ്യപേപ്പര്‍വിവാദം - അന്വേഷണത്തിണ്റ്റെ നാള്‍വഴി

2010 മാര്‍ച്ച്‌ 23 വിവാദ ചോദ്യപേപ്പര്‍ അടിസ്ഥാനമാക്കി പരീക്ഷ നടന്നു.

24-നും 25-നും ക്ളാസ്സുകള്‍ സുഗമമായി നടന്നു.

25ന്‌ രാത്രി ഭീഷണി സ്വരത്തില്‍ പ്രിന്‍സിപ്പലിന്‌ ഫോണ്‍കോള്‍

26ന്‌ രാവിലെ 4.45 ന്‌ കോളേജിനു ചുറ്റും പോലീസ്‌ സന്നാഹം. കാമ്പസ്‌ പോലീസ്‌ നിയന്ത്രണത്തിലാകുന്നു. ഉടന്‍ തന്നെ മാനേജരെ പ്രിന്‍സിപ്പല്‍ വിവരം ധരിപ്പിച്ചു. മാനേജര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ചോദ്യപേപ്പര്‍ എത്തിച്ചുകെടുത്തു.

8.30 am പ്രിന്‍സിപ്പല്‍ കോളേജില്‍ എത്തി സ്റ്റാഫ്‌ സെക്രട്ടറി വഴി 9.30 am ന്‌ സ്റ്റാഫ്‌ കൌണ്‍സില്‍ വിളിച്ചു ചേര്‍ത്തു.

ഏകദേശം 10 am മുസ്ളീം സമുദായം കോളേജിനു നേരെ അക്രമാസക്തമായ പ്രക്ഷോഭം ആരംഭിച്ചു.

10 am ന്‌ ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ എം. എ ബേബിയുടെ പ്രസ്താവന, ചോദ്യം തയ്യാറാക്കിയത്‌ എത്ര വലിയവനെങ്കിലും ശരി പൊതുനിരത്തിലൂടെ കയ്യാമം വച്ച്‌ നടത്തും.

10.30 am പതിനഞ്ചുദിവസത്തേക്ക ശ്രീ റ്റി ജെ ജോസഫിനെ അന്വേഷണ വിധേയമായി സസ്പെണ്റ്റ്‌ ചെയ്തുകൊണ്ടുളള മാനേജരുടെ ഉത്തരവ്‌ കോളേജില്‍ ലഭിച്ചു.

10.45 കാര്യഗൌരവം മനസ്സിലാക്കിയ പ്രിന്‍സിപ്പല്‍ നിരുപാധികം മാപ്പു പറയുകയും സസ്പെന്‍ഷന്‍ വിവരം മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്‌ പോലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ്‌ 2മണിക്ക്‌ യൂണിവേഴ്സിറ്റി പരീക്ഷ സുഗമമായി ആരംഭിച്ചു.

2.30 pm-ന്‌ മുസ്ളീം നേതാക്കളും മറ്റും 144 മറികടന്ന്‌ പ്രിന്‍സിപ്പലിണ്റ്റെ ഓഫീസില്‍ അതിക്രമിച്ച്‌ കയറി അനിഷ്ട സംഭവങ്ങളുണ്ടാക്കി.

3.30 ന്‌ കളക്ടര്‍ ഇടപെട്ട്‌ യൂണിവേഴ്സ്റ്റിയുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷ നിര്‍ത്തി വച്ചു. വൈകുന്നേരം നടന്ന സര്‍വവകക്ഷിയോഗത്തില്‍ പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും വീണ്ടും നിരുപാധികം മാപ്പുപറയുകയും ചെയ്തു. തുടര്‍ന്ന്‌ 28 ദിവസത്തേയ്ക്ക്‌ രാപകല്‍ കാമ്പസും പരിസരവും പോലീസ്‌ കാവലിലും സംരക്ഷണത്തിലുമായി.

റ്റി ജെ ജോസഫ്‌ ഏഴു ദിവസം ഒളിവില്‍ - മാനേജ്മെണ്റ്റിനും കോളേജിനും ഭീഷണി., പ്രിന്‍സിപ്പലിനെതിരെ വധഭീഷണി.

08-04-2010 സസ്പെന്‍ഷന്‍ കാലാവധി നീട്ടികൊണ്ടുളള മാനേജരുടെ ഉത്തരവ്‌. ശ്രീ റ്റി.ജെ ജോസഫിന്‌ നല്‍കി. യൂണിവേഴ്സിറ്റി കമ്മീഷന്‍ ശ്രീ റ്റി.ജെ ജോസഫിനേയും പ്രിന്‍സിപ്പലിനേയും ഒരുവര്‍ഷത്തേയ്ക്ക്‌ സസ്പെണ്റ്റ്‌ ചെയ്തതായി പത്രവാര്‍ത്ത പരന്നു. എന്നാല്‍ രേഖാമൂലം ഇന്നുവരെ കോളേജിന്‌ ഒന്നും ലഭിച്ചില്ല.

19-04-2010 മാനേജര്‍ ശ്രീ റ്റി.ജെ ജോസഫിന്‌ മെമ്മോ ഓഫ്‌ ചാര്‍ജസ്‌ നല്‍കി കാരണം കാണിക്കാന്‍ 15 ദിവസം അനുവദിച്ചു.

05-05-2010 ശ്രീ റ്റിജെ ജോസഫ്‌ മാനേജര്‍ക്ക്‌ എഴുതി തയ്യാറാക്കിയ മറുപടി നല്‍കി.

07-05-2010 അന്വേഷണവിധേയമായി സസ്പെണ്റ്റ്‌ ചെയ്യപ്പെട്ടിരുന്ന ശ്രീ റ്റി.ജെ ജോസഫിനെ വകുപ്പ്‌ മേധാവി സ്ഥാനത്തുനിന്നും മാറ്റി.

10-05-2010, 10മണിക്ക്‌ ഹിയറിംഗ്‌ നടത്തുവാന്‍ ബിഷപ്സ്‌ ഹൌസിലേക്ക്‌ മാനേജര്‍ ശ്രീ റ്റി.ജെ ജോസഫിനെ വിളിച്ചു.

10-05-2010 താനൊരു മതത്തിനുമെതിരായി പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നും അറിവോടെ ചെയ്തതല്ലായെന്നും മാനേജര്‍ക്ക്‌ അദ്ദേഹം രേഖാമൂലം മറുപടി നല്‍കി.

12-05-2010 അച്ചടക്കനടപടികളുടെ ഭാഗമായി ജൂണ്‍ 10നു മുമ്പ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന ആവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യേഗസ്ഥനായി മാനേജര്‍ ഹൈക്കോടതി സീനിയര്‍ അഭിഭാഷകനെ നിയമിച്ചു. ശ്രീ റ്റി.ജെ ജോസഫിനെ തണ്റ്റെ നിഷ്കളങ്കത തെളിയിക്കാന്‍ അവസരവും നല്‍കി.

21-05-2010 അന്വേഷണ ഉദ്യോഗസ്ഥണ്റ്റെ പക്കല്‍ മാനേജുമെണ്റ്റിനെ പ്രതിനിധീകരിക്കുവാന്‍ പ്രസണ്റ്റിംഗ്‌ ഓഫീസറായി ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകനെ മാനേജര്‍ ചുമതലപ്പെടുത്തി.

15-06-2010 ശ്രീ റ്റിജെ ജോസഫിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കുവാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന്‌ മാനേജര്‍ യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സലറോട്‌ അഭ്യര്‍ത്ഥിച്ചു.

04-07-2010 പള്ളിയില്‍ പോയിവന്ന ശ്രീ റ്റിജെ ജോസഫിണ്റ്റൈ കൈപ്പത്തി വെട്ടിമാറ്റിയ അതിഹീനമായ സംഭവം നടന്നു. വിവരം അറിഞ്ഞ ഉടന്‍ മാനേജര്‍ മോണ്‍. തോമസ്‌ മലേക്കുടി , മോണ്‍. ഫ്രാന്‍സീസ്‌ ആലപ്പാട്ട,്‌ ഫാ. ജോസഫ്‌ കോയിത്താനത്ത്‌, ഫാ.കുര്യാക്കോസ്‌ കൊടകല്ലില്‍ എന്നിവര്‍ സംഭവസ്ഥലത്ത്‌ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പോലീസ്‌ മേധാവികളുമായി ചര്‍ച്ച നടത്തുകയും വീട്ടിലെത്തി സാറിണ്റ്റെ മാതാവിനേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിക്കുകയും ചെയ്തു.

ഞായറാഴ്ചയായിരുന്നുവെങ്കിലും മാനേജരുടെ നിദ്ദേശാനുസരണം പ്രിന്‍സിപ്പല്‍ കോളജിലെത്തി സ്റ്റാഫ്‌ കൌണ്‍സില്‍ വിളിക്കുകയും ശ്രീ റ്റിജെ ജോസഫിണ്റ്റെ ചികിത്സാചെലവിലേയ്ക്കായി അടിയന്തിരമായി 1,30,000/- രൂപ അദ്ധ്യാപകര്‍ വശം ആശുപത്രിയിലേക്ക്‌ കൊടുത്തയയ്ക്കുകയും ചെയ്തു.

04-07-2010 ല്‍ വീണ്ടും കോളേജിന്‌ താല്‍ക്കാലിക പോലീസ്‌ സംരക്ഷണം.

05-07-2010 മാനേജരുടെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ വിളിച്ചു ചേര്‍ത്ത സ്റ്റാഫ്‌ മീറ്റിംഗില്‍ അദ്ധ്യാപകരില്‍നിന്നും സ്വരൂപിച്ച തുക ശ്രീ റ്റി.ജെ ജോസഫിന്‌ നല്‍കുവാന്‍ മൂന്നംഗകമ്മറ്റിയെ നിയമിക്കുകയും ടി തുക ശ്രീ റ്റി.ജെ ജോസഫിന്‌ നല്‍കുകയും ചെയ്തു. ( കൊടുത്ത തുക ന്യൂമാന്‍ കോളേജ്‌ 322000, നിര്‍മലകോളേജ്‌ 216500, കൊടുക്കുവാന്‍ അനദ്ധ്യാപകരുടെ കൈവശം ബാക്കിയുളളത്‌ 31500)

11-07-2010ല്‍ ടിവിയിലൂടെ കോളേജ്‌ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി! കാര്യഗൌരവം മനസ്സിലാക്കിയ സര്‍ക്കാര്‍ സ്വമേധയ പ്രിന്‍സിപ്പലിന്‌ രണ്ട്‌ പോലീസ്‌ അംഗരക്ഷകരേയും നല്‍കി. ഇന്നും അത്‌ തുടരുന്നു.

09-08-2010൦ അന്വേഷണ റിപ്പോര്‍ട്ടിണ്റ്റെ കോപ്പിയും കണ്ടെത്തലിണ്റ്റെ സ്റ്റേറ്റ്മെണ്റ്റും മാനേജര്‍ ശ്രീ റ്റി.ജെ ജോസഫിന്‌ നല്‍കി.

മഹാത്മഗാന്ധിയൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട്‌ 73(VII) അദ്ധ്യായം 45 പ്രകാരം ശ്രീ റ്റി.ജെ ജോസഫിനെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി അറിയിച്ചു. എതിര്‍ന്യായം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ 15ദിവസം അനുവദിക്കുകയും ചെയ്തു.

24-08-2010 താന്‍ തെറ്റ്‌ ചെയ്തിട്ടില്ലെന്നും തെറ്റിദ്ധാരണകളുടേയും ആസൂത്രിത ഗൂഢശ്രമങ്ങളുടേയും ഫലമാണ്‌ ഈ പ്രശ്നങ്ങളെന്നും അദ്ദേഹം മറുപടി നല്‍കി.

01-09-2010 മറുപടി തൃപ്തികരമല്ലാതിരുന്നതിനാല്‍ 01-09-2010മുതല്‍ ശ്രീ റ്റിജെ ജോസഫിനെ സര്‍വ്വീസില്‍നിന്നുംനീക്കം ചെയ്തുകൊണ്ടുളള മാനേജരുടെ ഉത്തരവ്‌ ടിയാനു കൈമാറി

Msgr. Thomas Malekudy

Manager of Colleges