Thursday, September 30, 2010

യുവജനങ്ങളെ ആത്മീയ നേതൃത്വത്തിലേക്കു നയിക്കാന്‍ വൈദികരും സന്യസ്തരും മുന്നിട്ടിറങ്ങണം: ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌

യുവജനസമൂഹം അരാജകത്വത്തിലേക്കു വഴുതിവീഴുന്ന ഈ ചരിത്രഘട്ടത്തില്‍ അവരെ ആത്മീയ നേതൃത്വത്തിലേക്കു നയിക്കുവാന്‍ വൈദികരും സന്യസ്തരും മുന്നിട്ടിറങ്ങണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ നിര്‍ദേശിച്ചു. കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച കേരളത്തിലെ 3൦ രൂപതകളില്‍ നിന്നുള്ള യൂത്ത്‌ ആനിമേറ്റേഴ്സ്‌ ഡയറക്ടേഴ്സ്‌ ട്രെയിനിംഗ്‌ പ്രോഗ്രാം, ആത്മ 2010, ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല യുവജനങ്ങള്‍ സ്വപ്നം കാണുന്ന ആത്മീയശ്രേഷ്ഠന്‍മാരെയാണു സമൂഹത്തിന്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ ബാലസാഹിത്യ പുരസ്കാരത്തിന്‌ അര്‍ഹനായ സിപ്പി പള്ളിപ്പുറത്തിനെ ചടങ്ങില്‍ അനുമോദിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡണ്റ്റ്‌ ദീപക്‌ ചേര്‍ക്കോട്ട്‌, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട്‌, ട്രഷറര്‍ റിറ്റു തോമസ്‌ തിരുവല്ല, വൈസ്‌ പ്രസിഡണ്റ്റ്‌ അനിത ആന്‍ഡ്രൂസ്‌, സെക്രട്ടറി ലിജോ പയ്യപ്പിള്ളി, സിസ്റ്റര്‍ ആന്‍സി ആണ്റ്റണി എന്നിവര്‍ പ്രസംഗിച്ചു.