Friday, October 1, 2010

കെ.സി.ബി.സി നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

പാലാരിവട്ടം പിഒസിയില്‍ വച്ച്‌ 2010 സെപ്റ്റംബര്‍ 19 മുതല്‍ 3൦ വരെ കെസിബിസി മീഡിയ കമ്മീഷന്‍ സംഘടിപ്പിച്ച 23-ാമത്‌ അഖിലകേരള പ്രഫഷണല്‍ നാടക മത്സരത്തില്‍ പാലാ കമ്യൂണിക്കേഷന്‍സിണ്റ്റെ മധുരമീ ജീവിതം അവതരണത്തിന്‌ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. അവതരണത്തിന്‌ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്‌ ഓച്ചിറ നാടകരംഗം അവതരിപ്പിച്ച അമ്മവാത്സല്യം എന്ന നാടകമാണ്‌. 35 നാടകങ്ങളില്‍നിന്നും തെരഞ്ഞെടുത്ത 12 നാടകങ്ങളാണ്‌ ഈ മേളയില്‍ അവതരിപ്പിച്ചത്‌. അവതരണത്തിലും സംവിധാനത്തിലും അഭിനയത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച ഈ വര്‍ഷം അവതരിപ്പിച്ച നാടകങ്ങള്‍ മികവു പുലര്‍ത്തിയെന്നു ജഡ്ജിംഗ്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. മറ്റു അവാര്‍ഡുകള്‍ താഴെപ്പറയുന്നവയാണ്‌.

മികച്ച രചന-ചെറൂന്നിയുര്‍ ജയപ്രസാദ്‌ (തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സിണ്റ്റെ ഇവിടെ അശോകനും ജീവിച്ചിരുന്നു എന്ന നാടകം. )
മികച്ച സംവിധാനം -പ്രദീപ്‌ റോയ്‌ (കാഞ്ഞിരപ്പളളി അമല കമ്യൂണിക്കേഷന്‍സിണ്റ്റെ ഭൂമിയിലെ നക്ഷത്രങ്ങള്‍ എന്ന നാടകം)
മികച്ച സംഗീത സംവിധായകന്‍- ആലപ്പി വിവേകാനന്ദന്‍ (അമ്മവാത്സല്യം, അമരഗാഥ എന്നീ നാടകങ്ങള്‍ക്ക്‌ സംഗീതം നല്‍കിയതിന്‌)
മികച്ച നടന്‍-സി എസ്‌ വേണു (ഇവിടെ അശോകനും ജീവിച്ചിരുന്നു എന്ന നാടകം)
മികച്ച നടി -അനിത സി മണികണ്ഠന്‍ (മധുരമീ ജീവിതം എന്ന നാടകം)
മികച്ച സഹനടന്‍ -അതിരുങ്കല്‍ സുഭാഷ്‌ (കൊല്ലം അസ്സീസി ആര്‍ട്ട്സ്‌ ക്ളബിണ്റ്റെ പഞ്ചനക്ഷത്ര സ്വപ്നം എന്ന നാടകം)
മികച്ച സഹനടി -വത്സ രവി (ഭൂമിയിലെ നക്ഷത്രങ്ങള്‍ എന്ന നാടകം)

2010 നവംബര്‍ 14-ാം തീയതി ഞായറാഴ്ച മാധ്യമദിനാവതരണത്തോടനുബന്ധിച്ച അവര്‍ഡുകള്‍ പിഒസി ഓഡിറ്റോറിയത്തില്‍ വച്ച സമ്മാനിക്കുമെന്ന്‌ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ്‌ നിക്കോളാസ്‌ അറിയിച്ചു. ശ്രീ എന്‍ കെ സെബാസ്റ്റ്യന്‍, ശ്രീമതി ഷേര്‍ളി സോമസുന്ദരം, റവ ഡോ. ക്ളീറ്റസ്‌ കതിര്‍പറമ്പില്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍