ധാര്‍മികമൂല്യങ്ങളെക്കുറിച്ച് സമൂഹത്തിന് സദാ ബോധ്യമുണ്ടാകണമെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ. വിന്‍സെണ്റ്റ് സാമുവല്‍ അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതിയുടെയും കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിനു മുന്നില്‍ ഇന്നലെ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിച്ചു വരുന്ന മദ്യപാനവും തുടര്‍ച്ചയായ മദ്യദുരന്തങ്ങളും സാംസ്കാരിക കേരളം എന്ന വിശേഷണം സംസ്ഥാനത്തിനു നഷ്ടമാകുന്നതിന് ഇടയാക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മദ്യനിരോധനസമിതി താലൂക്ക് പ്രസിഡണ്റ്റ് അരുമാനൂറ്‍ ജി. ശിവരാജന്‍ പറഞ്ഞു. നിഡ്സ് ഡയറക്ടര്‍ ഫാ. ഡി. ഷാജ്കുമാര്‍, എസ്.ആര്‍. തങ്കരാജ് എക്സ്. എം.എല്‍.എ, ജി. സദാനന്ദന്‍, വേണുഗോപാലന്‍തമ്പി, ജി. രാജേന്ദ്രന്‍, വി. റസലയ്യന്‍, ഗീതാ ജോണ്‍, അമരവിള സതികുമാരി, തിരുപുറം സോമശേഖരന്‍നായര്‍, ഇലിപ്പോട്ടുകോണം വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.