Wednesday, September 22, 2010

രാജ്യത്തിണ്റ്റെ ഐക്യവും നന്‍മയും തകര്‍ക്കുന്ന നേട്ടങ്ങള്‍ സഭയ്ക്കുവേണ്ട: മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ

രാജ്യത്തിണ്റ്റെ ഐക്യവും നന്‍മയും തകര്‍ക്കുന്ന നേട്ടങ്ങള്‍ സഭയ്ക്കു വേണെ്ടന്ന്‌ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ. സ്വര്‍ഥതകൊണ്ട്‌ ഭാരതത്തിണ്റ്റെ മഹത്തായ പാരമ്പര്യത്തിണ്റ്റെയും സൌഹാര്‍ദത്തിണ്റ്റെയും ഐക്യബോധത്തിണ്റ്റെയും കണ്ണികള്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന്‌ മനസുകൊണ്ടും ശരീരംകൊണ്ടും സഭാംഗങ്ങള്‍ അകന്നു നില്‍ക്കണമെന്ന്‌ കാതോലിക്കാ ബാവ നിര്‍ദേശിച്ചു. മലങ്കര കത്തോലിക്കാസഭയ്ക്ക്‌ അമേരിക്കയില്‍ അനുവദിച്ച എക്സാര്‍ക്കേറ്റിണ്റ്റെ ബിഷപ്പായി നിയോഗിക്കപ്പെട്ട തോമസ്‌ മാര്‍ യൌസേബിയോസിണ്റ്റെ മെത്രാഭിഷേക ശുശ്രൂഷയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലങ്കര കത്തോലിക്കാസഭയുടെയും ഭാരതസംസ്കാരത്തിണ്റ്റെയും നന്‍മയും പാരമ്പര്യവും അമേരിക്കന്‍ സമൂഹത്തിനു കൈമാറാനുള്ള അവസരമാണ്‌ പുതിയ എക്സാര്‍ക്കേറ്റിണ്റ്റെ സ്ഥാപനമെന്ന്‌ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന അമേരിക്കന്‍ കത്തോലിക്കാ ബിഷപ്സ്‌ കോണ്‍ഫറന്‍സ്‌ സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ജോര്‍ജ്‌ വി. മുറെ പറഞ്ഞു. അമേരിക്കയില്‍ പ്രൊട്ടസ്റ്റണ്റ്റ്കാരാണ്‌ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ആദ്യം തുടങ്ങിയതെങ്കിലും 22 ശതമാനം കത്തോലിക്കര്‍ അവിടെയുണ്ട്‌. ൬൮൦ ലക്ഷം ആളുകള്‍ കത്തോലിക്കാ വിശ്വാസികളാണെന്നും ഡോ.മുറെ പറഞ്ഞു. പൈതൃകത്തെയും പാരമ്പര്യത്തെയും മുറുകെപ്പിടിച്ചുകൊണ്ടുവേണം സാക്ഷ്യം വഹിക്കാന്‍ തയാറാകേണ്ടതെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത മാര്‍ത്തോമാ സുറിയാനി സഭാ തലവന്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യസന്ദേശം നല്‍കി. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആശംസ നേര്‍ന്നു. ഇന്ത്യയിലെ വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്‌ ബിഷപ്‌ സാല്‍വദോര്‍ പിനാച്ചിയോയുടെ സന്ദേശം അദ്ദേഹത്തിണ്റ്റെ പ്രതിനിധി മോണ്‍. അല്‍മാഡോ സമ്മേളനത്തില്‍ വായിച്ചു. കൂരിയ മെത്രാന്‍ തോമസ്‌ മാര്‍ അന്തോണിയോസ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബഥനി സുപ്പീരിയര്‍ ജനറല്‍ ഫാ.മരിയദാസ്‌, മദര്‍ റോസിലിന്‍, എംസിഎ പ്രസിഡണ്റ്റ്‌ പി.പോള്‍ രാജ്‌, എംസിവൈഎം പ്രസിഡണ്റ്റ്‌ എജി പാറപ്പാട്ട്‌, പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എപ്പിസ്കോപ്പല്‍ സൂനഹദോസ്‌ സെക്രട്ടറിയും തിരുവല്ലാ ആര്‍ച്ച്‌ ബിഷപ്പുമായ തോമസ്‌ മാര്‍ കൂറിലോസ്‌ സ്വാഗതവും നവാഭിഷിക്തനായ ബിഷപ്‌ തോമസ്‌ മാര്‍ യൌസേബിയോസ്‌ നന്ദിയും പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, മലങ്കര കത്തോലിക്കാസഭയിലെ ബിഷപ്പുമാര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിയുക്ത ബിഷപ്പിന്‌ ആശംസ നേരാനെത്തിയിരുന്നു. കെപിസിസി പ്രസിഡണ്റ്റ്‌ രമേശ്‌ ചെന്നിത്തല, കെ.എം. മാണി, ഡിജിപി ജേക്കബ്‌ പുന്നൂസ്‌, കെപിസിസി സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാം തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ രംഗങ്ങളില്‍ മികവ്‌ പുലര്‍ത്തിയവര്‍ക്കുള്ള മലങ്കര കത്തോലിക്കാ സഭയുടെ പുരസ്കാരം ചടങ്ങില്‍ വിതരണം ചെയ്തു. റവ.ഡോ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, റവ.ഡോ.ഗിവര്‍ഗീസ്‌ ചേടിയത്ത്‌, ടോബി സൈമണ്‍, സിസ്റ്റര്‍ ലീന, എന്‍. മായ എന്നിവരെയാണ്‌ ചടങ്ങില്‍ ആദരിച്ചത്‌.