Monday, September 20, 2010

മെഡി. വിദ്യാഭ്യാസ രംഗത്തെ അനിശ്ചിതാവസ്ഥയ്ക്കു കാരണം സര്‍ക്കാരിണ്റ്റെ വികലനയങ്ങള്‍: ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍

സര്‍ക്കാരിണ്റ്റെ വികലനയങ്ങളും നിലപാടുകളുമാണ്‌ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ അനിശ്ചിതാവസ്ഥയ്ക്കു കാരണമെന്നതിണ്റ്റെ വ്യക്തമായ തെളിവാണ്‌ 2007-ലെ പ്രവേശനത്തില്‍ മിക്ക കോളജുകളിലും കടന്നുവന്ന സാങ്കേതിക പ്രശ്നങ്ങളെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷവും സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയ കോളജുകളില്‍ പ്രവേശനംപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധി മനസിലാക്കിയാണ്‌ 2008 മുതല്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവേശനപരീക്ഷയില്‍നിന്നും യോഗ്യതാപരീക്ഷയില്‍നിന്നും മെരിറ്റനുസരിച്ചു മാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന ശക്തവും യുക്തിഭദ്രവും സുതാര്യവുമായ നിലപാടു സ്വീകരിച്ചത്‌. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേ ന്യായമായ ഫീസ്‌ ഏര്‍പ്പെടുത്തി പാവപ്പെട്ട യോഗ്യരായ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ്‌ നല്‍കി പഠിപ്പിക്കുന്ന മെരിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തിയിട്ടുള്ള നിലപാടാണ്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണ്റ്റേത്‌. അതുകൊണ്ടുതന്നെ സമയത്തിനുതന്നെ പ്രവേശനം പൂര്‍ത്തിയാക്കി ക്ളാസുകള്‍ നേരത്തേതന്നെ ആരംഭിക്കാന്‍ കഴിയുന്നു. ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മീഷണ്റ്റെ മേല്‍നോട്ടത്തിലും നേതൃത്വത്തിലുമാണ്‌2007-ലെ പ്രവേശന പരീക്ഷ നടത്തിയതും മെരിറ്റ്‌ ലിസ്റ്റ്‌ തയാറാക്കിയതുമെല്ലാം. 2007 വരെ മെഡിക്കല്‍ കൌണ്‍സിലും മാനദണ്ഡങ്ങളില്‍ അയവു പുലര്‍ത്തിയിരുന്നുവെന്നത്‌ ഓര്‍ക്കേണ്ടതാണ്‌. പ്രവേശന പരീക്ഷയ്ക്കും യോഗ്യതാ പരീക്ഷയ്ക്കുംകൂടി 50 ശതമാനം മാര്‍ക്കിനു മുകളില്‍ കിട്ടിയവരെ മാത്രമേ 2007-ല്‍ പ്രവേശിപ്പിച്ചിട്ടുള്ളു. വികലമായ വിദ്യാഭ്യാസ നയത്തില്‍നിന്നും വിദ്യാഭ്യാസ വകുപ്പ്‌ പിന്‍വാങ്ങിയാല്‍ മാത്രമേ ഇവിടെ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ പരിഹൃതമാകൂ. ഈ പ്രശ്നങ്ങള്‍ ഇപ്പോള്‍പോലും പരിഹരിക്കാന്‍ പരിശ്രമിക്കാതെ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ്‌ സര്‍ക്കാരെന്നതു ഖേദകരമാണ്‌. കോടതിവിധി വരുമ്പോള്‍ കോളജുകളെ അധിക്ഷേപിക്കാന്‍ രംഗത്തുവരികയും അതേവികലനയം തന്നെ തുടരുകയും ചെയ്യുന്ന വിദ്യാഭ്യാസവകുപ്പിണ്റ്റെ നിലപാട്‌ വിചിത്രമാണെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ വക്താവ്‌ ഫാ. ഫിലിപ്പ്‌ നെല്‍പ്പുരപറമ്പില്‍ ചൂണ്ടിക്കാട്ടി.